ബോക്സ് ഓഫീസിൽ മുന്നേറി 'അന്വേഷിപ്പിൻ കണ്ടെത്തും'; അഞ്ചാം ദിനം നേടിയത് എത്ര?

റിലീസിന് ശേഷം ഇപ്പോഴാണ് ചിത്രത്തിന് തിരക്ക് വർധിക്കുന്നതെന്ന് തിയേറ്റർ അധികൃതർ അറിയിച്ചിരുന്നു.

dot image

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും കളക്ഷൻ റിപ്പോർട്ട് പുറത്ത്. അഞ്ചാം ദിനം പിന്നീടുമ്പോൾ ഇത് വരെ 5.55 കോടി രൂപയാണ് നേടിയത്. റിലീസിന് ശേഷം ഇപ്പോഴാണ് ചിത്രത്തിന് തിരക്ക് വർധിക്കുന്നതെന്ന് തിയേറ്റർ അധികൃതർ അറിയിച്ചിരുന്നു.

റിലീസ് ചെയ്ത ആദ്യ ദിനം ബോക്സ് ഓഫീസിൽ വലിയ കുലുക്കം ഉണ്ടാക്കിയിലെങ്കിലും ഇപ്പോൾ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മഞ്ജു വാരിയർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 'മസ്റ്റ് വാച്ച്' എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ സെൻസേഷണൽ ഹിറ്റ് എന്ന ക്യാപ്ഷനുമായുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഡാർവിനേയും ടൊവിനോയേയും നിർമ്മാതാവ് ഡോൾവിനേയും ക്യാമറ ചെയ്ത ഗൗതം ശങ്കറിനേയുമൊക്കെ നടി പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട്.

സിദ്ദിഖ്, ഇന്ദ്രൻസ്, രമ്യാ സുവി, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുമ്പോള് പുതുമുഖങ്ങളാണ് നായികമാര്. തമിഴില് ശ്രദ്ധയാകര്ഷിച്ച സന്തോഷ് നാരായണനാണ് സംഗീതം നിര്വഹിക്കുന്നത്. ഛായാഗ്രാഹണം നിര്വഹിക്കുന്നത് ഗൗതം ശങ്കറാണ്.

dot image
To advertise here,contact us
dot image