
ഗിരീഷ് എ ഡി സംവിധാനത്തിൽ മമിത ബൈജുവും നസ്ലെനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'പ്രേമലു'. ചിത്രത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണെന്നും ഇനി സിനിമ എടുക്കുകയല്ല ഇനി കാണുകയാണ് ചെയ്യുന്നതെന്നുമാണ് ചിത്രം കണ്ടിറങ്ങിയതിന് ശേഷം പ്രിയദർശൻ പറഞ്ഞത്.
ചിത്രത്തിൽ നസ്ലെന്റെ അഭിനയത്തെ അഭിനന്ദിക്കുകയും, റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാർന്ന ഹ്യൂമറാണ് ചിത്രമെന്നും പ്രിയദർശൻ പറഞ്ഞു. 'സൂപ്പർ ഫിലിം. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്നർ. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അവനെ ഒന്ന് കാണണം. സിനിമ തീർന്നത് അറിഞ്ഞില്ല. ഇനിയും പുതിയ ആൾക്കാർ നല്ല സിനിമകൾ ചെയ്യട്ടെ', എന്നാണ് പ്രിയദർശൻ പറഞ്ഞത്.
ആദ്യമായി പ്രണയിനിക്ക് നൽകിയ വാലൻ്റൈൻ സമ്മാനം? വെളിപ്പെടുത്തി ഷാറൂഖ് ഖാന്മികച്ച പ്രതികരണമാണ് ചിത്രത്തിന് ലോകമെമ്പാടും ലഭിക്കുന്നത്. നിരവധി സംവിധായകരും നടന്മാരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒരുപാട് നാളുകൾക്കു ശേഷം ഒരു ചിരി വിരുന്ന് ലഭിച്ച സന്തോഷമാണ് മലയാളികൾക്ക് എന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. കൂടുതൽ സ്ക്രീനുകളിലേക്ക് ചിത്രം റിലീസ് ചെയ്തിരുന്നു.
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില് ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്ന്നാണ് 'പ്രേമലു' നിര്മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ് ജോസിയും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.