വാലന്റൈന്സ് ദിനത്തിൽ സീത-റാം പ്രണയം വീണ്ടും തിയേറ്ററില്

രണ്ടു വര്ഷത്തിനിപ്പുറം സീതാരാമം വീണ്ടും തിയേറ്റുകളിലേക്കു റിലീസിനൊരുങ്ങുകയാണ്.

dot image

പുതു തലമുറയെ ഹരം കൊള്ളിച്ച, ദുൽഖറിനെ പാൻ ഇന്ത്യൻ താരമായി ഉയർത്തിയതിൽ വലിയ പങ്കുവഹിച്ച ചിത്രങ്ങളിൽ ഒന്നാണ് 'സീതാ രാമം'.സീതയും റാമുമായെത്തിയ ദുല്ഖറും മൃണാളും പ്രേക്ഷകരുടെ മനം കവര്ന്ന ജോഡിയുമായി. രണ്ടു വര്ഷത്തിനിപ്പുറം സീതാരാമം വീണ്ടും തിയേറ്റര് റിലീസിനൊരുങ്ങുകയാണ്.

'ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു'; ഓർമ്മകളില് ഒഎന്വി

വാലെന്റൈസ് ദിനത്തിലാണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുന്നത്. ദുൽഖർ തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. 'സിനിമാ പ്രേമികൾക്കായി അനശ്വരമായ പ്രേമകഥ വീണ്ടും എത്തുന്നു, തിയേറ്ററുകളിൽ ആസ്വദിക്കൂ' എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

2022 ഓഗസ്റ്റ് 5ന് ആണ് സീതാ രാമം റിലീസ് ചെയ്തത്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തത്. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിച്ചത്. സീതയായി വേഷമിട്ടത് മൃണാൾ താക്കൂർ ആണ്. രശ്മിക മന്ദാന, സുമന്ത് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു.

dot image
To advertise here,contact us
dot image