/entertainment-new/news/2024/02/11/rashmika-mandanna-to-pair-with-prabhas-for-spirit-movie

സന്ദീപ് റെഡ്ഡിയുടെ 'സ്പിരിറ്റി'ൽ പ്രഭാസിന്റെ നായിക രശ്മിക മന്ദാന?

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇപ്പോൾ ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാവുകയാണ്.

dot image

'അനിമലി'ന്റെ വിജയത്തിന് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സ്പിരിറ്റിൽ രശ്മിക മന്ദാന നായികയാകുമെന്ന് റിപ്പോർട്ട്. പ്രഭാസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അർജുൻ റെഡ്ഡിയുടെ സ്ക്രിപ്റ്റ് എഴുതുന്നതിന് മുൻപ് തന്നെ സന്ദീപ് ചെയ്യാൻ തീരുമാനിച്ച ചിത്രമായിരുന്നു. സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സ്പിരിറ്റ്'.

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇപ്പോൾ ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാവുകയാണ്. അനിമലിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ രശ്മികയുടെ പ്രതിഫല തുക ഉയർന്നിരുന്നു ഇതിനിടെയാണ് ഈ വാർത്ത എത്തിയത്. കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. ഒടിടി റിലീസിന് ശേഷവും ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് അനിമൽ.

രണ്ടാം ആഴ്ചയിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ ഒന്നാമൻ; ഒറ്റ പേര് 'അനിമൽ'

രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അനിൽ കപൂറും തൃപ്തി ഡിമ്രിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 800 കോടിയ്ക്ക് മുകളിലാണ് കളക്ട് ചെയ്തത്. അമിത് റോയ് ഛായാഗ്രഹണം നിര്വ്വഹിച്ച ചിത്രത്തിലെ എഡിറ്റര് സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. ഒന്പത് സംഗീതസംവിധായകര് ചേർന്നാണ് 'അനിമലി'ലെ പാട്ടുകള് ഒരുക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us