'സ്വപ്ന ചിത്രമായിരുന്നു, പരാജയം അദ്ദേഹത്തെ വല്ലാതെ ബാധിച്ചു'; കിരൺ റാവു

തിരക്കഥയുടെ അവകാശം സ്വന്തമാക്കാനായി ഒരുപാട് നാൾ മുൻപേ ആമിർ ശ്രമം തുടങ്ങിയിരുന്നു.

'സ്വപ്ന ചിത്രമായിരുന്നു, പരാജയം അദ്ദേഹത്തെ വല്ലാതെ ബാധിച്ചു'; കിരൺ റാവു
dot image

വളരെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ 'ലാല് സിങ് ഛദ്ദ'യുടെ പരാജയം ആമിർ ഖാനെ ആഴത്തിൽ ബാധിച്ചുവെന്ന് കിരൺ റാവു. ആമിർ ഖാന്റെ സ്വപ്ന ചിത്രമായിരുന്നുവെന്നും അതിനുവേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും കിരൺ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ആമിർ ഖാന്റെ മുൻ ഭാര്യ കൂടിയായ കിരൺ റാവു ഇക്കാര്യം വെളിപ്പെടുത്തിയത്.

'കൊവിഡ് ഉൾപ്പടെയുള്ള ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് എത്തിയ ചിത്രമായിരുന്നു 'ലാല് സിങ് ഛദ്ദ'. ആമിറിന്റെ സ്വപ്ന പ്രോജക്ടായിരുന്നു ഇത്. തിരക്കഥയുടെ അവകാശം സ്വന്തമാക്കാനായി ഒരുപാട് നാൾ മുൻപേ അദ്ദേഹം ശ്രമം തുടങ്ങിയിരുന്നു. ഒടിടി റിലീസിന് ശേഷം ആളുകൾ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നല്ലത് പറയുന്നത് കേൾക്കുന്നതിൽ സന്തോഷം. തിയേറ്ററിൽ ചിത്രം ആളുകൾക്ക് ഇഷ്ടമായില്ലെന്ന വസ്തുത ഞങ്ങൾ അംഗീകരിക്കുന്നു', കിരൺ റാവു പറഞ്ഞു.

'നന്ദി അബുദബി...'; ഇന്നലെ നടന്ന 'ഭ്രമയുഗം' ട്രെയ്ലർ ലോഞ്ചിൽ കറുപ്പണിഞ്ഞ് മാസായി മമ്മൂക്ക

അദ്വൈത് ചന്ദന് സംവിധാനം ചെയ്ത ‘ലാല് സിംഗ് ഛദ്ദ’ ടോം ഹാങ്ക്സിന്റെ ലോക ക്ലാസിക് ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കാണ്. 2022 ഓഗസ്റ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കരീന കപൂറാണ് ചിത്രത്തില് നായികയായെത്തിയത്. നാഗ ചൈതന്യയും ചിത്രത്തില് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആമിര് ഖാന് പ്രൊഡക്ഷന്സും വിയാകോം 18 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിര്മിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us