'മഹാൻ 2' വരുന്നോ?; പുതിയ ലുക്കിൽ ചിത്രം പങ്കുവെച്ച് വിക്രം

ആമസോൺ പ്രൈമിൽ റിലീസ് ആയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

dot image

2022ൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം മഹാന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന സൂചന. വിക്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് പിന്നാലെയാണ് ഇത് ചർച്ചയായത്. വിക്രം സിഗരറ്റ് വലിച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ആമസോൺ പ്രൈമിൽ റിലീസ് ആയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തിയേറ്ററിൽ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നുവെന്നും കാർത്തിക് സുബ്ബരാജിന്റെ കരിയർ ബെസ്റ്റ് ആണെന്നുമൊക്കെ സിനിമ പ്രേമികളുടെ ഇടയിൽ സംസാരമുണ്ടായിരുന്നു. ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രാൻ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.

'തലവന്' ഉടന് ബിഗ് സ്ക്രീനിലേക്ക്; ഡബ്ബിങ്ങ് പൂര്ത്തിയാക്കി, വീഡിയോ

ഒടിടി റിലീസായി ഫെബ്രുവരിയിലാണ് മഹാൻ പ്രേക്ഷകർക്ക് മുന്നിലേക്കു എത്തിയത്. വിക്രമിന്റെ 60ാമത്തെ ചിത്രം ആയിരുന്നു മഹാൻ. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രത്തിലെ ബോബി സിംഹയുടെ കഥാപാത്രം നിരവധി പേരുടെ പ്രശംസ ലഭിച്ചിരുന്നു. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ‘മഹാൻ’ എന്ന പേരിലും കന്നഡയിൽ ‘മഹാപുരുഷ’ എന്ന പേരിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

dot image
To advertise here,contact us
dot image