മഹേഷ് ബാബുവിൻ്റെ മകളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം; വ്യാജന് താക്കീത് നല്കി കുടുംബം

തെലുങ്കു താരം മഹേഷ് ബാബുവിൻ്റെ മകളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്.

dot image

തെലുങ്കു താരം മഹേഷ് ബാബുവിൻ്റെ മകളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്. മകൾ സിതാരയുടെ പേരിലാണ് വ്യജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ഈ അക്കൗണ്ടിലൂടെ സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക ഇടപാടുകളും നടക്കുണ്ടെന്ന പരാതി പൊലീസിന് നൽകിയിരിക്കുകയാണ് താരത്തിന്റെ കുടുംബം. ഇൻസ്റ്റാഗ്രാമിലൂടെ മഹേഷ്ബാബുവിന്റെ ഭാര്യ നമ്രതയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

യുകെയിൽ ഒരു ഫാമിലി ത്രില്ലർ; അനുമോഹൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് താരങ്ങൾ

സംഭവവുമായി ബന്ധപ്പെട്ട് മഹേഷ് ബാബുവിൻ്റെ ടീമിൻ്റെ ഔദ്യോഗിക പ്രസ്താവന പങ്കുവെക്കുകയും ആൾമാറാട്ടത്തിന് കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 'ശ്രദ്ധിക്കുക @sitaraghattamaneni എന്നതാണ് മകളുടെ അക്കൗണ്ട്. പരിശോധിച്ചുറപ്പിച്ചതല്ലാതെ മറ്റേതെങ്കിലും ഹാൻഡിൽ വിശ്വസിക്കാൻ പാടില്ല. സിതാരയുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചയാളെ പിടികൂടാൻ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ് എന്നും പ്രസ്താവനയില് പറയുന്നു.

ഗുണ്ടൂർ കാരം എന്ന ചിത്രത്തിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. ആര്ആര്ആര് ന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് മഹേഷ് ബാബു അഭിനയിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഫ്രിക്കയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സാഹസിക ത്രില്ലറായിരിക്കും കഥയെന്ന് രാജമൗലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രം ഒരു പാൻ-ഇന്ത്യ സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

dot image
To advertise here,contact us
dot image