
വെങ്കട് പ്രഭു സംവിധാനത്തിൽ ഒരുങ്ങുന്ന വിജയ് ചിത്രം ദി ഗോട്ടിന്റെ 50 ശതമാനം ചിത്രീകരണം പൂർത്തിയായെന്ന് റിപ്പോർട്ട്. ശ്രീലങ്കയിലും ഇസ്താംബുളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കിയുണ്ടെന്നും ഏപ്രില് അവസാനത്തോടെ മുഴുവൻ പൂർത്തിയാകുമെന്നാണ് റിപ്പോര്ട്ട്. ഈ വര്ഷം രണ്ടാം പകുതിയോടെ എന്തായാലും ചിത്രം പ്രദര്ശനത്തിന് എത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നീരീക്ഷണം.
വിഎഫ്എക്സ്, സിജിഐ ജോലികള് പൂര്ത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുക. ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്യെ ചെറുപ്പമാക്കുക എന്ന് നേരത്തെ റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.
'ഗോട്ട്' ഇനി ശ്രീലങ്കയിലേക്ക്... അവിടുന്ന് രാജസ്ഥാൻ, ഇസ്താംബൂൾ; 'എ വെങ്കട് പ്രഭു ഹീറോ' ഒരുങ്ങുന്നുവിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. മാനാടിന് ശേഷമുള്ള വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.