
കൊച്ചി: തന്റെ അടുത്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്ക്കരനായിരിക്കുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ ദിലീഷ് പോത്തൻ. പ്രേമലു സിനിമയുടെ പ്രൊമോഷൻ വേളയിലാണ് ശ്യാം പുഷ്ക്കരൻ ഇക്കാര്യം വെളിപ്പെടുത്തിയത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ സിനിമകൾക്ക് വേണ്ടിയാണ് ഇരുവരും മുമ്പ് ഒരുമിച്ചത്.
2022ൽ പുറത്തിറങ്ങിയ തങ്കം എന്ന സിനിമയ്ക്ക് ശേഷം ശ്യാം പുഷ്ക്കരൻ മറ്റൊരു സിനിമയ്ക്കും തിരക്കഥ ഒരുക്കിയിട്ടില്ല. ജോജിക്ക് ശേഷം ദിലീഷ് പോത്തനും സംവിധായക കുപ്പായമണിഞ്ഞിട്ടില്ല. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളെല്ലാം ഏറെ പ്രേക്ഷക പ്രീതി നേടിയവയാണ്. അതുകൊണ്ട് തന്നെ ഹിറ്റ് കോംബോയുടെ മടങ്ങിവരവിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.