
ഇരട്ടക്കുട്ടികളായ യാഷിന്റെയും റൂഹിയുടെയും പിറന്നാൾ ആഘോഷമാക്കി കരൺ ജോഹർ. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും കരൺ പങ്കുവെച്ചിട്ടുണ്ട്. ഇരുവർക്കും ഏഴ് വയസ് തികയുന്ന വേളയിൽ 'വില്ലി വോങ്ക ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറി' എന്ന ചിത്രത്തിന്റെ തീമിലായിരുന്നു ജന്മദിനാഘോഷം.
ചിത്രം പങ്കവെച്ചുകൊണ്ട് കരൺ കുറിച്ചതിങ്ങനെ, 'എൻ്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള കിരണങ്ങൾക്ക് (x2) ജന്മദിനാശംസകൾ! എൻ്റെ ജീവിതം എന്നെന്നേക്കുമായി മാറിയിരിക്കുന്നു, നിങ്ങൾ രണ്ടുപേരുടെയും കുസൃതിയും ഓമനത്തം നിറഞ്ഞ ചിരിയും, എന്നോടുള്ള കലർപ്പില്ലാത്ത സന്ഹവും, ലോകത്തിന് നൽകാൻ സ്നേഹത്തിൻ്റെ സമൃദ്ധിയും. വളരുക, എന്നാൽ ഒരിക്കലും മാറാതിരിക്കുക.'
തന്റെ എക്കാലത്തെയും പിന്തുണയായ അമ്മയ്ക്കും കരൺ കുറിപ്പിലൂടെ നന്ദി അറിയിച്ചു, 'ഞങ്ങളുടെ കുടുംബത്തിൻ്റെ എക്കാലത്തെയും ശക്തിയായ എൻ്റെ അമ്മയ്ക്ക് നന്ദി... യാഷിനും റൂഹിക്കും ഒരു മാതൃരൂപമാണ്, ഞാൻ എന്നും സ്നേഹിക്കുന്നു അമ്മേ.'
'ജനങ്ങളുടെ നല്ലതിനു വേണ്ടി ആർക്കും രാഷ്ട്രീയത്തിൽ വരാം'; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിൽ വടിവേലുഫെബ്രുവരി മൂന്നിനായിരുന്നു യാഷിന്റെയും റൂഹിയുടെയും പ്രീ-ബെർത്തിടെ പാർട്ടി നടത്തിയത്. പാർട്ടിയൽ സെയ്ഫ് അലി ഖാൻ-കരീന കപൂർ താര ദമ്പതിമാരും മകനായ തയ്മൂർ അലി ഖാൻ, ഷാരൂഖ്-ഗൗരി ദമ്പതിമാരും മകൻ അബ്രാം എന്നിവരും പങ്കെടുത്തിരുന്നു. സിങ്കിൾ പാരൻ്റായ കരൺ ജോഹർ 2017-ൽ സറോഗസിയിലൂടെയാണ് യാഷിന്റെയും റൂഹിയുടെയും രക്ഷകർത്താവായത്.