'ഗസ്റ്റ് റോളിന് ആളെ ആവശ്യമുണ്ടോ?'; ആഷിഖ് അബു ചിത്രത്തിൽ വേഷം ചോദിച്ചു വാങ്ങിയെന്ന് അനുരാഗ് കശ്യപ്

മലയാളത്തിൽ ആദ്യമായാണ് അനുരാഗ് കശ്യപ് അഭിനയിക്കുന്നത്

dot image

ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ് എന്ന സിനിമയിൽ തനിക്ക് വേഷം ലഭിച്ചതിനെ കുറിച്ച് ബോളിവുഡ് താരം അനുരാഗ് കശ്യപ്. മലയാളത്തിൽ ആദ്യമായി എത്തുന്ന താൻ ആഷിഖ് അബുവിനോട് ചോദിച്ചാണ് വേഷം വാങ്ങിയതെന്ന് താരം പറഞ്ഞു. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ പോസ്റ്ററിൽ 'ഗസ്റ്റ് റോളിൽ മുംബൈയിൽ നിന്ന് ഒരു ബോളിവുഡ് നടനെ ആവശ്യമുണ്ടോ' എന്നാണ് അനുരാഗ് കമന്റ് ചെയ്തത്.

അനുരാഗിന്റെ കമന്റിന് പിന്നാലെയാണ് വില്ലൻ റോളിലേക്ക് അനുരാഗ് കശ്യപിനെ കാസ്റ്റ് ചെയ്തത്. ദിലീഷ് കരുണാകരനും ഷറഫും സുഹാസുമാണ് റൈഫിൾ ക്ലബ്ബിന്റെ തിരക്കഥാകൃത്തുക്കൾ. അനുരാഗ് കശ്യപിനെ കൂടാതെ ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാകുന്നുണ്ട്.

പ്രേക്ഷകരുടെ അറിവില്ലായ്മയാണ് ഫൈറ്ററിന്റെ പരാജയത്തിന് കാരണം; സംവിധായകൻ സിദ്ധാർഥ് ആനന്ദ്

ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റൈഫിൾ ക്ലബിന്റെ സഹ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗലിയിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്.

dot image
To advertise here,contact us
dot image