പാര്ട്ടി പ്രഖ്യാപനത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ വിജയ്;'ദളപതി 69' അവസാന ചിത്രമാകും

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം(GOAT)'ൽ അഭിനയിക്കുകയാണ് താരം ഇപ്പോൾ

പാര്ട്ടി പ്രഖ്യാപനത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ വിജയ്;'ദളപതി 69' അവസാന ചിത്രമാകും
dot image

ചെന്നൈ: പാര്ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെടുത്ത് വിജയ്. ദളപതി 69 ആയിരിക്കും അവസാന ചിത്രമെന്നാണ് പ്രഖ്യാപനം. നിലവിൽ ചിത്രീകരണത്തിൽ ഉള്ള വെങ്കട്ട് പ്രഭു ചിത്രം പൂർത്തിയാക്കും. പിന്നീട് ഒരു സിനിമ കൂടി അഭിനയിക്കുകയാണ് താരത്തിന്റെ പദ്ധതി.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം(GOAT)' ചിത്രീകരണത്തിലാണ് വിജയ് ഇപ്പോൾ. കാർത്തിക് സുബ്ബരാജ് ആണ് അറുപത്തി ഒമ്പതാം ചിത്രത്തിന്റെ സംവിധായകൻ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരിക്കും ചിത്രം നിർമിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. എസ് ജെ സൂര്യ ചിത്രത്തില് മറ്റൊരു പ്രധാന വേഷത്തിലെത്തും. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്വഹിക്കുക.

നടന് വിജയ് നേതൃത്വം നല്കുന്ന പാർട്ടിയ്ക്ക് തമിഴക വെട്രി കഴകം എന്നാണ് പേര്. ആരാധക സംഘടനയായ വിജയ് മക്കള് ഇയക്കം നേതാക്കള് ഇപ്പോള് ഡല്ഹിയിലുണ്ട്. പാര്ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല് ആപ്പും പാര്ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്ക്ക് പാര്ട്ടി അംഗമാവാന് സാധിക്കും. ഒരു കോടി ആളുകളെ പാര്ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില് ലക്ഷ്യമിടുന്നത്.

2026 നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെങ്കിലും പാര്ലമെന്റ് തിരഞ്ഞെടുപ്പില് സാന്നിദ്ധ്യമറിയിക്കാനാണ് വിജയ് പാര്ട്ടിയുടെ ആലോചന. ഏപ്രിലില് മഹാ സമ്മേളനം നടത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us