'സിനിമ പ്രഖ്യാപിച്ചിട്ട് മൂന്ന് വർഷം, ഇതുവരെ ഒരു വിവരവുമില്ല'; ശങ്കറിന്റെ ചിത്രത്തിനെതിരെ ആരാധകർ

ഉത്തരവാദിത്തവും ശ്രദ്ധയുമില്ലാത്ത സംവിധായകനെന്നാണ് സോഷ്യൽ മീഡിയയിൽ ശങ്കറിനെതിരെ ഉണ്ടാകുന്ന പ്രതികരണം

'സിനിമ പ്രഖ്യാപിച്ചിട്ട് മൂന്ന് വർഷം, ഇതുവരെ ഒരു വിവരവുമില്ല'; ശങ്കറിന്റെ ചിത്രത്തിനെതിരെ ആരാധകർ
dot image

തമിഴ് സിനിമയുടെ ബ്ലോക്ക് ബസ്റ്റർ ഡയറക്ടർ ശങ്കറിന്റെ സംവിധാനത്തിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് രാം ചരൺ നായകനാകുന്ന ഗെയിം ചേഞ്ചർ. എന്നാൽ 2021ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ചിത്രത്തെകുറിച്ച് ഇതുവരെയും ഒരറിവുമില്ല. സിനിമയെ കുറിച്ച് ഇതുവരെ ഒരു അപ്ഡേറ്റും എത്താത്തതിൽ പ്രതിഷേധം അറിയിക്കുകയാണ് പ്രേക്ഷകർ.

ഉത്തരവാദിത്തവും ശ്രദ്ധയുമില്ലാത്ത സംവിധായകനെന്നാണ് സോഷ്യൽ മീഡിയയിൽ ശങ്കറിനെതിരെ ഉണ്ടാകുന്ന പ്രതികരണം. സിനിമയെത്താൻ വൈകുന്നുവെങ്കിലും ഇപ്പോഴും പ്രതീക്ഷയിലാണ് ആരാധകർ. ചിത്രീകരണം പോലും പൂര്ത്തിയായിട്ടില്ലാത്ത സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ 5 ആണെന്നാണ് റിപ്പോർട്ട്. 250 കോടിയ്ക്കാണ് സി 5 ഒടിടി അവകാശം നേടിയതെന്നും റിപ്പോര്ട്ടുണ്ട്.

വിജയ്യുടെ രാഷ്ട്രീയ പ്രവേശനം; സ്വാഗതം ചെയ്ത് കോളിവുഡ്

2023 മാർച്ചിലാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. പൊളിറ്റിക്കല് ത്രില്ലര് വിഭാഗത്തില് പെടുന്ന ചിത്രം നിര്മ്മിക്കുന്നത് ദില് രാജുവാണ്. തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ജയറാം, അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. എസ് യു വെങ്കടേശന്, ഫര്ഹാസ് സാംജി, വിവേക് എന്നിവര് ചേര്ന്നാണ് ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us