ഇരട്ട വേഷത്തിൽ വിസ്മയിപ്പിക്കാൻ ചിമ്പു; എസ്ടിആർ 48 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇരട്ട വേഷത്തിലാണ് സിമ്പു ചിത്രത്തിൽ എത്തുന്നത്

ഇരട്ട വേഷത്തിൽ വിസ്മയിപ്പിക്കാൻ ചിമ്പു; എസ്ടിആർ 48 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
dot image

കമലഹാസന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽ ഫിലിം ഇന്റർനാഷണൽ നിർമ്മിച്ച് ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ് 'എസ്ടിആർ 48'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവര്ത്തകർ പുറത്തു വിട്ടു. ഇരട്ട വേഷത്തിലാണ് ചിമ്പു ചിത്രത്തിൽ എത്തുന്നത്. ദേസിങ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ചിമ്പുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകൾ ഉണ്ട്. കമലഹാസനും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. 100 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് സൂചനകൾ.

ചിമ്പുവിന്റെ കരിയറിലെ 48 മത് ചിത്രമായതിനാലാണ് 'എസ്ടിആർ 48 ' എന്ന താത്കാലികമായ പേര് ചിത്രത്തിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിമ്പുവിന്റെ 'പത്തു തല' എന്ന ചിത്രത്തിന് ശേഷമുള്ള ആദ്യ ചിത്രമാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us