
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്വിക്കല് കാന്സർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. പൂനത്തിന്റെ ഔദ്യോഗിക ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച രാത്രി ഉത്തര്പ്രദേശിലെ വസതിയിലായിരുന്നു അന്ത്യം. നടിയുടെ മനേജര് മരണവാര്ത്ത സ്ഥിരീകരിച്ചതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില് താരം സജീവമായിരുന്നു.
'ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വേദനയേറിയെ പ്രഭാതമാണ് ഇന്ന്. സെര്വിക്കല് കാന്സര് ബാധയെ തുടര്ന്ന് പ്രിയപ്പെട്ട പൂനത്തെ ഞങ്ങള്ക്ക് നഷ്ടമായി. പരിശുദ്ധമായ സ്നേഹത്തോടെയും കരുണയോടെയുമാണ് തന്റെ മുന്പിലേക്ക് എത്തിയ ഏതൊരു വ്യക്തിയെയും പൂനം പരിഗണിച്ചിട്ടുള്ളത്', നടിയുടെ ഇന്സ്റ്റഗ്രാമില് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഉത്തര്പ്രദേശിലെ കാണ്പൂരിലാണ് പൂനം പണ്ഡേ ജനിച്ചത്. 2010ല് നടന്ന ഗ്ലാഡ്രാഗ്സ് മാന്ഹണ്ട് ആന്ഡ് മെഗാമോഡല് മത്സരത്തിൽ ആദ്യ പത്തിൽ ഇടംനേടിയതോടെ ഫാഷന് മാസികയുടെ മുഖചിത്രമായി. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന് ടീം സ്വന്തമാക്കുകയാണെങ്കില് നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര് പ്രഖ്യാപിച്ചതോടെ വാർത്തകളിൽ ഇടം നേടിയിരുന്നു.