ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ഒടിടി റിലീസ് പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ വൻ വിജയമായ ചിത്രം ആഗോള ബോക്സ് ഓഫീസില് ഇതിനകം 100 കോടി ക്ലബ്ബില് ഇടംപിടിച്ചു

dot image

തമിഴകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് ധനുഷ് ചിത്രം 'ക്യാപ്റ്റൻ മില്ലർ'. പിരീയോഡിക് ആക്ഷൻ-അഡ്വഞ്ചർ ഡ്രാമയയാണ് ചിത്രം എത്തിയത്. തിയേറ്ററുകളിൽ വൻ വിജയമായ ചിത്രം ആഗോള ബോക്സ് ഓഫീസില് ഇതിനകം 100 കോടി ക്ലബ്ബില് ഇടംപിടിച്ചു. ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി റിലീസ് അപ്ഡേറ്റാണ് ഇപ്പോൾ ചര്ച്ചയാക്കുന്നത്.

വീഡിയോ ചിത്രത്തിന്റെ ആഗോള സ്ട്രീമിംഗ് പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ് പ്രൈം. അരുൺരാജ കാമരാജ്, മധൻ കാർക്കി എന്നിവർക്കൊപ്പം അരുൺ മതേശ്വരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സത്യജ്യോതി ഫിലിംസാണ് നിര്മ്മിച്ചിരിക്കുന്നത്.

1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ എന്നിരാണ് മറ്റുതാരങ്ങൾ. തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്ത് തമിഴിൽ ചിത്രം ഫെബ്രുവരി 9 ന് ആമസോണ് പ്രൈം വീഡിയോസില് സ്ട്രീമിംഗ് ആരംഭിക്കും.

'പാതി മീശയും മുടിയുമായി കഴിഞ്ഞത് രണ്ട് മാസം'; വാലിബനിലെ ചമതകൻ പറയുന്നു

ചിത്രം കേരളത്തില് നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 5 കോടിയിലേറെയാണ്. ഇതാദ്യമായാണ് ഒരു ധനുഷ് ചിത്രം കേരളത്തില് നിന്ന് 5 കോടി നേടുന്നത്. ബോക്സ് ഓഫീസ് ട്രാക്കര്മാരുടെ കണക്ക് അനുസരിച്ച് 4.40 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ഗള്ഫ് കളക്ഷന്.

dot image
To advertise here,contact us
dot image