'പാതി മീശയും മുടിയുമായി കഴിഞ്ഞത് രണ്ട് മാസം'; വാലിബനിലെ ചമതകൻ പറയുന്നു

ചമതകന് ഡബ്ബ് ചെയ്തതും ഡാനിഷ് തന്നെയാണ്.

'പാതി മീശയും മുടിയുമായി കഴിഞ്ഞത് രണ്ട് മാസം'; വാലിബനിലെ ചമതകൻ പറയുന്നു
dot image

പ്രശസ്ത കൊമേഡിയനും നടനുമായ ഡാനിഷ് സെയ്തിന്റെ ആദ്യ മലയാള ചിത്രമാണ് ലിജോ-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ 'മലൈക്കോട്ടൈ വാലിബൻ'. ചിത്രത്തിലെ ചമതകൻ എന്ന ശ്രദ്ധേയ കഥാപാത്രമായെത്തിയ ഡാനിഷിന്റെ പ്രതിനായക വേഷത്തിലുള്ള പ്രകടനം മികച്ച് തന്നെ നിന്നു. സിനിമയിലെ ഒരു പ്രധാന ഭാഗത്തിനായി ഇടത് വശത്തെ മുടിയും വലത് വശത്തെ മീശയും താടിയും ഷേവ് ചെയ്ത ചിത്രം പങ്കുവെച്ച് ഡാനിഷ് കുറിച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്.

പാതി മുടിയും മീശയും താടിയും വെച്ചുകൊണ്ട് രണ്ട് മാസത്തോളം കഴിഞ്ഞുവെന്നാണ് താരം പറയുന്നത്. സിനിമയ്ക്കായുള്ള തന്റെ യാത്രയിലുടനീളം പിന്തുണയായി ഒപ്പമുണ്ടായ തന്റെ ജീവിത പങ്കാളി അനിയയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ചമതകന് ഡബ്ബ് ചെയ്തതും ഡാനിഷ് തന്നെയാണ്.

അതേസമയം മികച്ച അഭിപ്രായങ്ങളുമായി 'മലൈക്കോട്ടൈ വാലിബൻ' ദൃശ്യകാന്തിയുടെ പുതുചരിത്രം രചിച്ച് രണ്ടാം ആഴ്ച്ചയിലേക്കെത്തിയിരിക്കുകയാണ്. 12.64 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ നേടിയിരിക്കുന്നത്. ആഗോള തലത്തിൽ 14.92 കോടി എന്ന മോശമല്ലാത്ത കളക്ഷനും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us