/entertainment-new/news/2024/01/31/kamal-haasan-flews-to-us-for-shooting-indian-2-after-completing-thug-life-1st-schedule

മണിരത്നത്തിനൊപ്പമുളള തഗ് ലൈഫിന് ഇടവേള; കമൽഹാസൻ സേനാപതിയാകാൻ യുഎസിലേക്ക്

ഇന്ത്യൻ 2ന്റെ അടുത്ത ഷെഡ്യൂളിൽ അഭിനയിക്കുന്നതിനായാണ് താരം യുഎസിലേക്ക് തിരിച്ചത്

dot image

ശങ്കറിനൊപ്പമുള്ള ഇന്ത്യൻ 2, മണിരത്നത്തിന്റെ തഗ് ലൈഫ് എന്നീ സിനിമകളിൽ ഒരേസമയം വർക്ക് ചെയ്യുകയാണ് കമൽഹാസൻ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ 2ന്റെ ചെന്നൈ ഷെഡ്യൂൾ തീർത്ത ശേഷം താരം തഗ് ലൈഫിൽ ജോയിൻ ചെയ്തത്. ഇപ്പോഴിതാ തഗ് ലൈഫിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം കമൽ യുഎസിലേക്ക് തിരിച്ചിരിക്കുകയാണ്.

ഇന്ത്യൻ 2ന്റെ അടുത്ത ഷെഡ്യൂളിൽ അഭിനയിക്കുന്നതിനായാണ് താരം യുഎസിലേക്ക് തിരിച്ചത്. കമൽ ചെന്നൈ എയർപോർട്ടിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കമൽഹാസനും ശങ്കറും ഒരേസമയം 'ഇന്ത്യൻ 2'വും ഇന്ത്യൻ 3'യും ചിത്രീകരിക്കാൻ തീരുമാനിച്ചതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇരു സിനിമകളുടെയും ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ചില പ്രധാന രംഗങ്ങളും രണ്ട് പാട്ടുകളുമാണ് ചിത്രീകരിക്കാനുള്ളത്. ഇരു സിനിമകളുടെയും ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് സൂചന.

'ഇന്ത്യൻ 2' 2024 ഏപ്രിലിൽ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്ത്യൻ 3' 2024 അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് വിവരം. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്.

കയ്യടി നേടി നിവിനും സംഘവും; ഏഴ് കടൽ ഏഴ് മലൈയ്ക്ക് റോട്ടർഡാം ചലച്ചിത്രമേളയിൽ ഗംഭീര അഭിപ്രായം

സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

നൻപകൽ നേരത്ത് മയക്കം തുടക്കത്തിൽ ഒരു ത്രില്ലറായി പ്ലാൻ ചെയ്ത സിനിമ: ലിജോ ജോസ് പെല്ലിശ്ശേരി

1987ല് പുറത്തിറങ്ങിയ ക്ലാസിക് ചിത്രം നായകന് ശേഷം കമൽ-മണിരത്നം ടീം ഒന്നിക്കുന്നു എന്നതിനാൽ തന്നെ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് തഗ് ലൈഫ്. ജയം രവി, തൃഷ, ഗൗതം കാര്ത്തിക് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. കഴിഞ്ഞ വര്ഷം കമല് ഹാസന്റെ പിറന്നാള് ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര് ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന. മലയാളി താരങ്ങളായാ ദുല്ഖര് സല്മാന്, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്ജ് എന്നിവരും ചിത്രത്തിലുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us