'ഭവത, നമ്മളൊരുമിച്ചുള്ള അവസാന ചിത്രം'; വേദനയോടെ വെങ്കട് പ്രഭു

ഭവതാരിണിയുടെ സംസ്കാര ചടങ്ങിനിടെ വെങ്കട് പ്രഭു പൊട്ടിക്കരയുകയായിരുന്നു

dot image

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണിയുടെ വിയോഗത്തിന്റെ വേദനയിലാണ് തമിഴകം. ഇപ്പോഴിതാ ഭവതാരിണിക്കൊപ്പമുള്ള അവസാന ചിത്രം പങ്കിട്ടിരിക്കുകയാണ് അടുത്ത ബന്ധുവും നടനും സംവിധായകനുമായ വെങ്കട് പ്രഭു. 'ഭവത, നമ്മളൊരുമിച്ചുള്ള അവസാന ചിത്രം' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്. യുവന് ശങ്കര് രാജയ്ക്കും സുഹൃത്തുക്കള്ക്കുമൊപ്പമുള്ള ചിത്രവും വെങ്കട് പ്രഭു പങ്കുവച്ചു.

സംഗീതജ്ഞന് ഗംഗയ് അമരന്റെ മകനാണ് വെങ്കട് പ്രഭു. ഇളയരാജയുടെ അനന്തിരവനുമാണ്. ഭവതാരിണിയുടെ സംസ്കാര ചടങ്ങിനിടെ വെങ്കട് പ്രഭു പൊട്ടിക്കരയുകയായിരുന്നു. വെങ്കട് പ്രഭുവിന്റെ ഗോവ, മാനാട് എന്നീ സിനിമകളിലും ഭവതരിണി പാടിയിട്ടുണ്ട്.

സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജ ജനുവരി 25-നാണ് മരണമടഞ്ഞത്. കരളിലെ അർബുദത്തെ തുടർന്ന് ഏതാനും മാസങ്ങളായി ശ്രീലങ്കയിൽ ചികിത്സയിലായിരുന്നു ഭവതരിണി.

ഫിലിംഫെയർ പുരസ്കാരങ്ങളിൽ തിളങ്ങി 12ത് ഫെയിൽ; 5 വിഭാഗങ്ങളിൽ നേട്ടം

'ഭാരതി' എന്ന ചിത്രത്തിലെ ''മയിൽ പോല പൊന്ന് ഓന്ന്'' എന്ന് ഗാനത്തിന് 2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 'പൊന്മുടിപ്പുഴയോരത്ത്', 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'കളിയൂഞ്ഞാൽ' എന്നീ മലയാളം സിനിമങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. കാർത്തിക് ഇളയരാജ, യുവൻ ശങ്കർ രാജ എന്നിവരാണ് സഹോദരങ്ങൾ.

dot image
To advertise here,contact us
dot image