
ചെന്നൈ: തമിഴ് സിനിമാ ലോകത്ത് വലിയ തരത്തിലുള്ള ചര്ച്ചയായിരിക്കുകയാണ് ലാല് സലാം എന്ന ചിത്രത്തിലെ തിമിഴി യെഴുഡാ എന്ന ഗാനം. പ്രശസ്ത സംഗീത സംവിധായകന് എ ആര് റഹ്മാന് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്മ്മിച്ച ഗാനമാണിത്. 2022-ല് അന്തരിച്ച ബാബാ ബാക്കിയ, 1997-ല് അന്തരിച്ച ഷാഹുല് ഹമീദ് എന്നിവരുടെ ശബ്ദം എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റഹ്മാന് പുനസൃഷ്ടിച്ചിരിക്കുകയാണ്.
ഗാനം പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് പലതരത്തിലുള്ള ചര്ച്ചകള് ഉയര്ന്നത്. അകാലത്തില് വിട്ടുപിരിഞ്ഞ ഗായകരുടെ ശബ്ദം വീണ്ടും കേള്ക്കാനായല്ലോ എന്ന് ചിലര് സന്തോഷം പങ്കുവച്ചപ്പോള് അവരുടെ കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയാണോ ഇതെന്ന് മറ്റ് ചിലരും ചോദിക്കുന്നു.
ഈ സാഹചര്യത്തില് എ ആര് റഹമാന് തന്നെ വിശദീകരണവുമായി രംഗത്തെത്തി. 'രണ്ട് ഗായകരുടെയും കുടുംബാംഗങ്ങളോട് ഇങ്ങനെയൊരു പാട്ട് ഒരുക്കാന് സമ്മതം വാങ്ങിയിരുന്നു, മാത്രമല്ല അവര്ക്ക് അര്ഹമായ പ്രതിഫലവും നല്കിയിരുന്നു. ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കില് സാങ്കേതിക വിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആകില്ല'. എ ആര് റഹ്മാന് പറയുന്നു. റെസ്പെക്റ്റ്, നൊസ്റ്റാള്ജിയ എന്നീ ഹാഷ്ടാഗുകള്ക്കൊപ്പമാണ് റഹ്മാന് എക്സില് ഇത് കുറിച്ചത്.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാല് സലാം' എന്ന ചിത്രത്തിലെ ഗാനങ്ങള് ദിവസങ്ങള്ക്കു മുമ്പാണ് റിലീസ് ചെയ്തത്. ചിത്രത്തില് തിമിരി എഴുദാ എന്ന ഗാനം കേട്ടവരെല്ലാം അതിശയിച്ചു. ഈ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുല് ഹമീദ് എന്നിവരാണ്. ഇരുവരുടേയും ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീത സംവിധായകന് എ ആര് റഹ്മാന് പുനസൃഷ്ടിക്കുകയായിരുന്നു.
അന്തരിച്ച ഗായകരും ഇനി പാടും; നിർമിതബുദ്ധിയിൽ തരംഗം തീർത്ത് എ ആർ റഹ്മാൻ