/entertainment-new/news/2024/01/28/bollywood-top-ten-movies-ormax-report-out

ജവാനെ മറികടക്കാൻ അനിമലിനും കഴിഞ്ഞില്ല; ബോളിവുഡിലെ ടോപ് ടെൻ ഓർമാക്സ് റിപ്പോർട്ട് പുറത്ത്

ജവാന് ശേഷം നിരവധി ചിത്രങ്ങൾ വന്നു പോയെങ്കിലും ചിത്രത്തിന്റെ റെക്കോർഡ് മറികടക്കാൻ ആയില്ല

dot image

ബോളിവുഡ് ഇന്ഡസ്ട്രിക്കുണ്ടായിരുന്ന ക്ഷീണവും ആലസ്യവും മറികടക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വര്ഷം നമ്മള് കണ്ടത്. വിജയം നേടിയ നിരവധി ചിത്രങ്ങള് ഉണ്ടായി. ഈ ചിത്രങ്ങളെ മുന് നിര്ത്തി ടോപ് ടെന് പട്ടിക ഉണ്ടാക്കിയിരിക്കുകയാണ് ഓര്മാക്സ് മീഡിയ. 2023 ലെ മികച്ച ബോളിവുഡ് ചിത്രം, ഓർമാക്സ് റിപ്പോർട്ട് അനുസരിച്ച് ഷാരുഖ് ഖാൻ നായകനായി അറ്റ്ലീ സംവിധാനം ചെയ്ത ജവാനാണ്. ലിസ്റ്റിലെ 10 സിനിമകളിൽ ഒന്നാം സ്ഥാനമാണ് ജവാൻ കൊണ്ട് പോയത്. ജവാന് ശേഷം നിരവധി ചിത്രങ്ങൾ വന്നു പോയെങ്കിലും ചിത്രത്തിന്റെ റെക്കോർഡ് മറികടക്കാൻ ആയില്ല. ഒടിടി റിലീസിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

രണ്ടാം സ്ഥാനത്ത് 12th ഫെയിൽ ആണ്. തിയേറ്ററിലും പിന്നീട് ഓടിടിയിലും പ്രേക്ഷകരുടെ ഹൃദയം നിറച്ച ചിത്രമാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത '12ത് ഫെയിൽ'. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം.

കേരളാ സ്റ്റോറിയും ഗദ്ദർ 2 വുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. 30 കോടി ബജറ്റിൽ നിർമിച്ച കേരളാ സ്റ്റോറി ആഭ്യന്തര മാർക്കറ്റിൽ 238 കോടിയോളം നേടിയെന്നാണ് കണക്കുകൾ. ഗദ്ദർ 2വിലൂടെ ബോളിവുഡിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു സണ്ണി ഡിയോൾ. 22 വര്ഷം മുന്പിറങ്ങിയ ഒരു ബ്ലോക്ക്ബസ്റ്റര് ചിത്രത്തിന്റെ രണ്ടാംഭാഗം ഇതുപോലെ തരംഗമാകുമെന്ന് നിര്മാതാക്കൾ പോലും പ്രതീക്ഷിച്ചില്ല.

മീര ജാസ്മിൻ, മാധവൻ, ഒപ്പം നയന്താരയും; ടെസ്റ്റ് ചിത്രീകരണം പൂർത്തിയായി

രൺവീർ കപൂറിന്റെ അനിമൽ അഞ്ചാം സഥാനത്തും 'സാം ബഹാദൂർ', 'പത്താൻ' എന്നീ ചിത്രങ്ങൾ ആറും ഏഴും സ്ഥാനങ്ങളിലാണ്. 'OMG 2 ' , 'Mrs ചാറ്റർജി വാർസ് നോർവേ', 'റോക്കി ഔർ റാണി കി പ്രേം കഹാനി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us