അന്തരിച്ച ഗായകരും ഇനി പാടും; നിർമിതബുദ്ധിയിൽ തരംഗം തീർത്ത് എ ആർ റഹ്മാൻ

ഇന്ത്യൻ സിനിമയിൽത്തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായാണ്

dot image

സിനിമാ മേഖലയിൽ അടുത്തകാലത്തായി എഐയുടെ സ്വാധീനം വളരെ വലുതാണ്. 'ഇന്ത്യൻ 2 ' എന്ന ചിത്രത്തിൽ ഡീ എയ്ജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കമൽഹാസന്റെ ചെറുപ്പകാലം ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ സംഗീതരംഗത്തും എഐ ചരിത്രം സൃഷ്ടിക്കുകയാണ്. പരീക്ഷണം നടത്തിയത് വേറാരുമല്ല എ ആർ റഹ്മാനാണ്.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' എന്ന ചിത്രത്തിലെ ഗാനങ്ങൾ ദിവസങ്ങൾക്കു മുമ്പാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ തിമിരി എഴുദാ എന്ന ഗാനം കേട്ടവരെല്ലാം അതിശയിച്ചു. ഈ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരാണ്. ഇരുവരുടേയും ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാൻ പുനസൃഷ്ടിക്കുകയായിരുന്നു.

'തെറ്റുപറ്റിയാൽ അംഗീകരിക്കാനുള്ള ധൈര്യമോ പക്വതയോ ഇല്ല'; ലോകേഷിനെതിരെ വിജയ്യുടെ അച്ഛൻ

ഇന്ത്യൻ സിനിമയിൽത്തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായാണ്. സ്നേഹൻ ആണ് വരികളെഴുതിയത്. ദീപ്തി സുരേഷ്, അക്ഷയ ശിവകുമാർ എന്നിവരും ഇതേ ഗാനത്തിൽ ഗായകരായുണ്ട്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എ ആർ റഹ്മാന്റെ പുത്തൻ പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ചെയ്തത്.

2022 സെപ്റ്റംബർ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. എ ആർ റഹ്മാനുവേണ്ടി നിരവധി ഗാനങ്ങൾ പാടിയ ഗായകനായിരുന്നു ബംബ. 'സർക്കാർ', 'യന്തിരൻ 2.0', 'സർവം താളമയം', 'ബിഗിൽ', 'ഇരൈവിൻ നിഴൽ' തുടങ്ങി 'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ 'പൊന്നി നദി പാക്കണുമേ' എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.

ഷാഹുൽ ഹമീദ് 1997-ലാണ് അന്തരിച്ചത്. എ ആർ റഹ്മാന്റെ പ്രിയഗായകൻ കൂടിയായിരുന്ന അദ്ദേഹം. ചെന്നൈയിലുണ്ടായ കാറപകടത്തെ തുടർന്നായിരുന്നു മരണം. ജെന്റിൽമാൻ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെൺകുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എൻ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊർവസി ഊർവസി, പെട്ടാ റാപ്പ്, ജീൻസിലെ വാരായോ തോഴീ തുടങ്ങി നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.

dot image
To advertise here,contact us
dot image