
/entertainment-new/news/2024/01/27/rajinikanth-explains-crow-eagle-story-of-jailer-audio-launch-was-not-about-vijay
ചെന്നൈ: വിജയ്യുമായി മത്സരമില്ലെന്ന് വിശദീകരിച്ച് രജനികാന്ത്. താൻ പറഞ്ഞ കാക്കയുടെയും പരുന്തിന്റെയും കഥ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് തലൈവരുടെ വിശദീകരണം. വിജയ്യുമായി മത്സരത്തിലാണെന്ന പ്രചാരണം തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷി ആണ് താനെന്നും രജനികാന്ത് വിശദീകരിച്ചു. 'ലാൽ സലാം' സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് പ്രതികരണം.
'രജനികാന്ത് ഒരു സംഘിയല്ല, ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ'; ഐശ്വര്യ രജനികാന്ത്'ജയിലറിന്റെ ഓഡിയോ ലോഞ്ച് പരിപാടിയിൽ ഞാൻ പറഞ്ഞ കാക്കയുടെയും പരുന്തിന്റെയും കഥ വിജയ്യെക്കുറിച്ചാണെന്നാണ് സോഷ്യൽ മീഡിയ വ്യാഖ്യാനിച്ചത്. എനിക്കതിൽ അതിയായ സങ്കടമുണ്ട്. വിജയ് എന്റെ കൺമുന്നിൽ വളർന്ന കുട്ടിയാണ്. 'ധർമ്മത്തിൻ തലൈവൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് വിജയ്ക്ക് 13 വയസ്സായിരുന്നു പ്രായം. അവൻ താഴെ നിന്ന് എന്നെ നോക്കുന്നത് ഞാൻ ഓർമ്മിക്കുന്നുണ്ട്.
ചിത്രീകരണം കഴിഞ്ഞ ഉടൻ ചന്ദ്രശേഖർ അവനെ എന്റെ അടുത്തേക്ക് കൊണ്ടുവന്നു. വിജയ്ക്ക് അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് എന്നോട് പറഞ്ഞു. ഉടൻ, വായിക്കാനാണ് ഞാൻ അവനോട് ആവശ്യപ്പെട്ടത്. വായിച്ചിട്ട് അഭിനയിക്കാൻ വരാൻ ഉപദേശിച്ചു. വിജയ്ക്കും എനിക്കും തമ്മിൽ മത്സരമില്ല. പിന്നീട് നടനായി മാറിയ വിജയ് വളർന്നത് സ്വന്തം കഠിനാധ്വാനം കൊണ്ടാണ്. വൈകാതെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. വിജയ്യും ഞാനും മത്സരിക്കുന്നു എന്ന് പറയുന്നതിൽ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ട്. ഞാൻ എന്നും വിജയ്യുടെ അഭ്യുദയകാംക്ഷിയാണ്,' രജനികാന്ത് പറഞ്ഞു.
'ഇങ്ങനെ ഒരു അയ്യനാർ ആശാനെ തന്നതിന് നിറഞ്ഞ സ്നേഹം'; ലിജോയ്ക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി'ജയിലർ' സിനിമയുടെ ഓഡീയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞ കാക്കയുടെയും പരുന്തിന്റെയും കഥ വിവാദങ്ങൾക്ക് വഴിവയ്ക്കുകയായിരുന്നു. 'പക്ഷികളുടെ കൂട്ടത്തിൽ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അങ്ങനെ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. അപ്പോൾ പരുന്ത് അതിനോട് പ്രതികരിക്കാതെ കൂടുതൽ ഉയരത്തിൽ പറക്കും. കാക്കയ്ക്ക് ആ ഉയരത്തിലേയ്ക്ക് എത്താൻ കഴിയില്ല. ഞാൻ ഇത് പറയുമ്പോൾ ഉദ്ദേശിക്കുന്നത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും ഇല്ലാത്ത ഒരിടം നമ്മുടെ നാട്ടിലില്ല. നമ്മൾ നമ്മുടെ ജോലിയുമായി മുന്നോട്ട് പോകണം,' എന്നായിരുന്നു രജനികാന്ത് പറഞ്ഞത്. സൂപ്പർസ്റ്റാർ പദവിയിലേയ്ക്ക് വിജയ്യെ ഉയർത്തിക്കാട്ടുന്നതിനെതിരെയാണ് രജനികാന്ത് സംസാരിച്ചത് എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗത്തിൻ്റെ അഭിപ്രായം.