
കൊച്ചി: ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന 'കടകൻ' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. 'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ സജിൽ മമ്പാടാണ്. ഖലീലാണ് നിർമാണം. ഗോപി സുന്ദറിന്റേതാണ് സംഗീതം. ജസിന് ജസീൽ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഒരു പക്കാ ആക്ഷൻ ചിത്രമാണ് ഇതെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത് സഭ, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത, ഫാഹിസ് ബിൻ റിഫായി, പൂജപ്പുര രാധാകൃഷ്ണൻ, ദിനേശ് പ്രഭാകർ, കുളപ്പുള്ളി ലീല, പ്രതീപ് ബാലൻ, മീനാക്ഷി രവീന്ദ്രൻ, സൂരജ് തേലക്കാട്, ഉണ്ണിനായർ, വിജയ് കൃഷ്ണൻ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സുരേഷ് ഗോപിയുടെ വീട്ടിൽ ഗവർണർക്ക് ഉച്ചഭക്ഷണം; നവദമ്പതികൾക്ക് ആശംസ; ചിത്രങ്ങൾ