കങ്കുവയിലെ കരുണയില്ലാത്ത ശക്തനായ വില്ലന് പിറന്നാൾ; ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്

ബോബി ഡിയോളിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിലെ ബോബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

dot image

സൂര്യാ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവാ. ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിക്കുന്നത് ബോബി ഡിയോൾ ആണ്. ബോബിയുടെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിലെ ബോബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉധിരൻ എന്നാണ് ബോബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശക്തനും കരുണയില്ലാത്തവനും എന്നെന്നും ഓർമിക്കപ്പെടുന്നവനും എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ പാൻ ഇന്ത്യൻ ചിത്രം 'കങ്കുവ'യുടെ ചിത്രീകരണം കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ആരംഭിച്ചത്. 10 ഭാഷകളിലായി 3ഡിയിലാണ് കങ്കുവ റിലീസിനെത്തുന്നത്. പിരീയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് കങ്കുവ. ദിഷ പഠാനിയാണ് നായിക വേഷത്തിലെത്തുന്നത്.

'ഹനുമാനാകാൻ മൂന്ന് സൂപ്പർ താരങ്ങളെ സമീപിച്ചു, പക്ഷേ..'; വെളിപ്പെടുത്തി സംവിധായകൻ

സൂര്യയുടെ പുതുമയുള്ള ഇതുവരെ കാണാത്ത വേഷമാകും കങ്കുവയിലുള്ളത് എന്നാണ് ഗ്ലിംസിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. 'ഓരോ മുറിവിനും ഓരോ കഥയുണ്ട്' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റേതായ പോസ്റ്ററുകൾ പുറത്തു വരുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. നേരത്തെ ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കിയാണ് സംഭാഷണം.

dot image
To advertise here,contact us
dot image