എന്റെ സഹോദരന് ഇളയരാജയ്ക്ക് ഇത് താങ്ങാനാകട്ടെ; വേദനയോടെ കമല്ഹാസന്

ഇളയരാജയ്ക്ക് വേണ്ടി എന്ത് ചെയ്യണമെന്ന് അറിയില്ല. മാനുഷികമായി തന്നെ ആ കൈകള് ചേര്ത്ത് പിടിക്കുന്നു

dot image

കൊച്ചി: സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജയുടെ വിയോഗത്തില് വേദന അറിയിച്ച് നടന് കമല് ഹാസന്. കരഴിലെ അര്ബുദത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന ഭവതാരിണി ഇന്നലെയാണ് അന്തരിച്ചത്. പ്രശസ്ത സംഗീത സംവിധായകന് ഇളയരാജയുടെ മകളാണ് ഭവതാരിണി. തന്റെ മനസ്സ് വിറയ്ക്കുന്നുവെന്നും ഈ വിയോഗം വിശ്വസിക്കാനാകുന്നില്ലന്നുമാണ് കമല് ഹാസന് സോഷ്യല് മീഡിയയില് കുറിച്ചത്.

കമല്ഹാസന്റെ കുറിപ്പ് ഇങ്ങനെ:

'മനസ്സ് വിറങ്ങലിക്കുന്നു. എന്റെ പ്രിയ സഹോദരന് ഇളയരാജയ്ക്ക് വേണ്ടി എന്ത് ചെയ്യണമെന്ന് അറിയില്ല. മാനുഷികമായി തന്നെ ആ കൈകള് ചേര്ത്ത് പിടിക്കുന്നു. ഭവതാരിണിയുടെ വിയോഗം അസഹനീയവും അവിശ്വസനീയവുമാണ്. ഈ സമയത്ത് എന്റെ സഹോദരന് ഇളയരാജയുടെ മനസ്സ് നഷ്ടമാകാതിരിക്കട്ടെ. ഭവതാരിണിയുടെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം'.

'ഭാരതി' എന്ന ചിത്രത്തിലെ ''മയിൽ പോല പൊന്ന് ഓന്ന്'' എന്ന് ഗാനത്തിന് 2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ലഭിച്ചിട്ടുണ്ട്. 'പൊന്മുടിപ്പുഴയോരത്ത്', 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'കളിയൂഞ്ഞാൽ' എന്നീ മലയാളം സിനിമങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. കാർത്തിക് ഇളയരാജ, യുവൻ ശങ്കർ രാജ എന്നിവരാണ് സഹോദരങ്ങൾ.

സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു

'റാസയ്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഭവതാരിണി പിന്നണി ഗായികയാകുന്നത്. ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സോഹദരങ്ങളായ കാർത്തിക് ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീത സംവിധാനത്തിലും ഭവതാരിണി പാടിയിട്ടുണ്ട്. 2002-ലാണ് സംഗീത സംവിധാന രംഗത്തേക്ക് ഭവകതാരിണി കടക്കുന്നത്. 'അവുന്ന' എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയും ഹിന്ദി ചിത്രമായ 'ഫിർ മിലേംഗ'യിലെ ഗാനത്തിനും ഈണമൊരുക്കി

dot image
To advertise here,contact us
dot image