
May 15, 2025
02:35 PM
തമിഴകം ആകാംഷയോടെ കാത്തിരുന്ന മണിരത്നം കമലഹാസൻ ചിത്രം തഗ് ലൈഫ് ചിത്രീകരണം ആരംഭിച്ചു. രംഗരായ ശക്തിവേല് നായ്ക്കര് എന്നാണ് ചിത്രത്തില് കമല് ഹാസന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കരിയറിൽ രണ്ടാം തവണയാണ് മണി രത്നവും കമലും ഒന്നിക്കുന്നത്.
1987 ല് പുറത്തിറങ്ങിയ ക്ലാസിക് ചിത്രം 'നായകന്' ആണ് ഇവരൊന്നിച്ച ഒരേയൊരു ചിത്രം. തഗ് ലൈഫിൽ ജയം രവി, തൃഷ, ഗൗതം കാര്ത്തിക് എന്നിവരും പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. കഴിഞ്ഞ വര്ഷം കമല് ഹാസന്റെ പിറന്നാള് ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര് ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന. മലയാളി താരങ്ങളായാ ദുല്ഖര് സല്മാന്, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്ജ് എന്നിവരും ചിത്രത്തിലുണ്ട്.
എടാ മോനേ... രംഗൻ ചേട്ടന്റെ അടി; 'ആവേശം' തീർത്ത് ഫഹദ് ഫാസിൽദുൽഖർ സൽമാൻ മണിരത്നത്തിനൊപ്പം 'ഒകെ കൺമണി'യിൽ അഭിനയിച്ചിരുന്നു. 'ചെക്ക ചിവന്ത വാനത്തി'ലേയ്ക്കും ക്ഷണം ലഭിച്ചെങ്കിലും 'മഹാനടി'യുമായുള്ള ഷെഡ്യൂൾ തർക്കങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. 'പൊന്നിയിൻ സെൽവൻ' ഒന്ന് രണ്ട് ഭാഗങ്ങളിൽ ഐശ്വര്യ ലക്ഷ്മി മണിരത്നത്തിനൊപ്പം പ്രവർത്തിച്ചു. മണിരത്നം ഒരുക്കിയ 'കാതൽ' ആണ് ഗൗതം കാർത്തികിന്റെ അരങ്ങേറ്റ ചിത്രം. അതേസമയം ജോജു ജോർജ് മണിരത്നം സിനിമയുടെ ഭാഗമാകുന്നത് ഇത് ആദ്യമാണ്.
എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്വ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.