വരുൺ ഗ്രോവർ, അനുരാഗ് കശ്യപ്...; 'മലൈകോട്ടൈ വാലിബനിൽ' മറ്റു ഭാഷകളിലെ പ്രമുഖർ ഇവരൊക്കെ

അനുരാഗ് കശ്യപാണ് സിനിമയുടെ ഹിന്ദി പതിപ്പിൽ മോഹൻലാലിന് ശബ്ദം നൽകിയിരിക്കുന്നത്

dot image

മോഹൻലാൽ-എൽജെപി സംഭവം 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിലെത്താൻ മൂന്ന് ദിവസങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. ഓരോദിവസവും ഉയരുന്ന ഹൈപ്പിൽ സിനിമയെ സംബന്ധിച്ച വാർത്തകളോട് കാതോർക്കുകയാണ് മലയാളി പ്രേക്ഷകർ. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത നിരവധി മുഖങ്ങൾ വാലിബനിൽ അഭിനേതാക്കളായുണ്ട്. മറ്റു ഭാഷകളിലുള്ള പതിപ്പുകളിൽ ഭാഗമായ ഇന്ത്യയിലെ പ്രമുഖർ ആരൊക്കെയെന്ന് നോക്കാം.

അനുരാഗ് കശ്യപാണ് സിനിമയുടെ ഹിന്ദി പതിപ്പിൽ മോഹൻലാലിന് ശബ്ദം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. കശ്യപിന് പുറമെ മലയാളത്തിന് പുറത്തുള്ള ഭാഷകളിൽ നിന്ന് വാലിബന്റെ ഭാഗമാകുന്ന മറ്റൊരാൾ വരുൺ ഗ്രോവർ ആണ്. മലൈകോട്ടൈ വാലിബൻ ഹിന്ദി പതിപ്പിന് ഗാനങ്ങൾ രചിച്ചിരിക്കുന്നത് വരുൺ ഗ്രോവർ ആണ്. അദ്ദേഹം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

യുഎ സർട്ടിഫിക്കറ്റോടെ വാലിബന്റെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. രണ്ടു മണിക്കൂറും 35 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. ഫാന്റസി ത്രില്ലർ ഴോണറിൽ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പി എസ് റഫീഖ് ആണ്. ജനുവരി 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന സിനിമയെ ആർഎഫ്ടി ഫിലിംസ് ആണ് യൂറോപ്പിലും യുകെയിലും പ്രദർശനത്തിന് എത്തിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് റിലീസാണ് വാലിബന്.

വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമ പ്രീ-സെയിൽസിൽ റെക്കോഡ് നേട്ടവുമായാണ് തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം 1.34 കോടി നേടിയതായാണ് റിപ്പോർട്ട്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. രാജസ്ഥാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം 2023 ജൂൺ രണ്ടാം വാരമാണ് അവസാനിച്ചത്.

dot image
To advertise here,contact us
dot image