
മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമെന്നതിനാൽ തന്നെ ബറോസിന് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വർഷം മാർച്ച് 28 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ബറോസ് തിയേറ്ററുകളിലെത്താൻ വൈകിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
സിനിമയുടെ റിലീസ് നീട്ടിയേക്കുമെന്ന് ട്വിറ്റർ ഫോറം കേരളത്തെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്തു. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ബറോസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്ലാല് തന്നെയാണ്. 'മൈ ഡിയര് കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്ലാല് സിനിമയൊരുക്കുന്നത്.
വിറ്റത് 94 കോടി ടിക്കറ്റുകളോ?; 2023, ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച വർഷംമോഹന്ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില് പ്രഖ്യാപന സമയം മുതല് പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. 2019 ഏപ്രിലില് പ്രഖ്യാപിക്കപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം 2021 മാര്ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് നിര്മാണം. സന്തോഷ് ശിവന് ക്യാമറയും സന്തോഷ് രാമന് പ്രൊഡക്ഷന് ഡിസൈനും നിര്വഹിക്കുന്നു.