വാങ്ങുമ്പോൾ വില 16 കോടി, ഇപ്പോൾ 42 കോടി; ദീപിക പദുകോണിന്റെ 'റിച്ച്' വീട്

ഏകദേശം 500 കോടി രൂപയാണ് അവരുടെ മൊത്തം ആസ്തിയായി കണക്കാക്കപ്പെടുന്നത്.

dot image

ദീപിക പദുകോൺ, രൺവീർ സിംഗ് താരദമ്പതികളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല. ലോകം മുഴുവൻ ആരാധകരാണിവർക്ക്. സ്വതസിദ്ധമായാ അഭിനയ മികവ് കൊണ്ട് ബോളിവുഡിലെ വിലയേറിയ താരമായി ഉയർന്ന ദീപിക ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം 15 മുതല് 30 കോടി വരെയാണ്. രണ്വീറിന്റേത് 30 മുതല് 40 കോടി വരെയുമാണ്. ഏകദേശം 500 കോടി രൂപയാണ് ഇവരുടെ മൊത്തം ആസ്തിയായി കണക്കാക്കുന്നത്. താരത്തിന്റെ മുംബൈയിലെ ആഡംബര ബംഗ്ലാവിന്റെ വില, വാങ്ങുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ രണ്ടിരട്ടിയാണ് ഇപ്പോൾ.

'ജീവിതം എളുപ്പമല്ല, അത് കഠിനമാണ്', വിവാഹ മോചനത്തിന് മുൻകൈ എടുത്തത് സാനിയ മിർസ

മുംബൈയിലെ പ്രഭാദേവിയിലുള്ള ബ്യൂമൊണ് ടവേഴ്സിലാണ് ദീപികയും രണ്വീറും താമസിക്കുന്ന 4 ബിഎച്ച്കെ അപ്പാർട്ട്മെന്റ്. 2010-ലാണ് ദീപികയും അച്ഛന് പ്രകാശ് പദുകോണും ഈ സ്ഥലം സംയുക്ത ഉടമസ്ഥതയില് വാങ്ങുന്നത്. 33 നിലകളുള്ള ടവറിന്റെ 26 മത്തെ നിലയിലാണ് ഇത്. വാങ്ങുന്ന സമയത്ത് 16 കോടിയായിരുന്ന ഈ അപ്പാര്ട്മെന്റിന് ഇപ്പോള് 42 കോടിയാണ് വില. കൂടാതെ, 80 ലക്ഷത്തോളം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും പ്രോപ്പര്ട്ടി രെജിസ്റ്ററേഷനുമായി നൽകിയിട്ടുണ്ട്. 2776 ചതുരശ്ര അടി വിസ്തീര്ണമുള്ള ഈ അപ്പാര്ട്മെന്റിൽ മൂന്ന് കാര് പാര്ക്കിങ് സ്പേസാണുള്ളത്.

വളരെ വ്യത്യസ്തമായ ഇന്റീരിയറും ക്ലാസ്സി ലുക്കിലുമാണ് അപ്പാർട്ട്മെന്റിന്റെ പ്രത്യേകത. ബാംഗ്ലൂര് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റീരിയര് ഡിസൈനര് വിനീത ചൈതന്യയാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. തടികൊണ്ടുള്ള വാതിലുകളും അലങ്കാരങ്ങളും വീടിന് മോടി കൂട്ടുന്നു. കൊവിഡ് കാലത്ത് താരം വീടിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു.

മുംബൈയിലെ ഈ വീട് കൂടാതെ അലിബാഗിലും ബെംഗളുരുവിലുമെല്ലാം ദീപികയ്ക്ക് സ്വത്തുക്കൾ ഉണ്ട്. മേഴ്സിഡസ് മെയ്ബ ജിഎല്എസ് 600-ന്റെ ഒരേ മോഡല് കാറുകള് ദീപികയ്ക്കും രണ്വീറിനുമുണ്ട്. 2017 ലാണ് ഇരുവരും ഇത് സ്വന്തമാക്കിയത്. അന്ന് 2.43 കോടിയായിരുന്നു കാറിന് വില. ഇത്തരത്തിൽ നിരവധി ആഡംബര കാറുകളുടെ ശേഖരവും ഇവർക്കുണ്ട്.

dot image
To advertise here,contact us
dot image