
യുവതാരം ഷെയ്ന് നിഗം തമിഴില് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നു. 'മദ്രാസ്ക്കാരന്' എന്നാണ് ചിത്രത്തിന്റെ പേര്. വാലി മോഹന് ദാസ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷെയ്നിനോടൊപ്പം കലൈശരശനും ചിത്രത്തില് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബി ജഗദീഷ് ആണ് നിര്മ്മാണം. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള വീഡിയോ അണിയറ പ്രവര്ത്തകര് പങ്കുവെച്ചു.