
തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു എസ് എസ് രാജമൗലിയുടെ നായകനാകുന്ന വാർത്തയെ ആഘോഷത്തോടെ ഏറ്റെടുക്കുകയാണ് സിനിമാ പ്രേമികൾ. 'എസ്എസ്എംബി 29' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ്യത്തെ ഏറ്റവും ഉയർന്ന ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ തയ്യാറെടുപ്പുകൾക്കായി താരം ജർമനിയിലേയ്ക്ക് യത്ര തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
സിനിമയുടെ വിഎഫ്എക്സ് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുകയാണ് യാത്രയുടെ ലക്ഷ്യം. എസ്എസ്എംബി 29ലെ മഹേഷിന്റെ ലുക്കുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ. രാജമൗലി ചിത്രത്തിൽ മഹേഷ് ബാബുവിന് വിഎഫ്എക്സ് പിന്തുണ ആവശ്യമായ ഒന്നിലധികം ഗെറ്റപ്പ് ചേഞ്ചുകൾ ഉണ്ടാകും. അഡ്വഞ്ചർ ഡ്രാമ ഴോണറിലാണ് എസ്എസ്എംബി 29 ഒരുങ്ങുന്നത്.
Couple & Cute😊❤️😍#MaheshBabu #Namratha ❤️❤️pic.twitter.com/f3N4EQWIlF
— Filmy Bowl (@FilmyBowl) January 18, 2024
രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് എസ്എസ്എംബി 29ന് തിരക്കഥ ഒരുക്കുന്നത്. ജനുവരി അവസാനത്തോടെ എഴുത്ത് പൂർത്തിയാകും. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും എസ്എസ്എംബി 29ന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
എസ്എസ്എംബി29; രാജമൗലി-മഹേഷ് ബാബു ചിത്രത്തിന് ഇന്ത്യൻ സിനിമയിലെ ഉയർന്ന ബജറ്റ്?രണ്ടാം ഭാഗത്തിന് സാധ്യത നിലനിർത്തി 'ഓപ്പൺ എൻഡിങ്' ആകും ചിത്രത്തിനെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. കെ എൽ നാരായണ നിർമ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് ആയിരം കോടിയാണ്. വിദേശ താരങ്ങളും സിനിമയുടെ ഭാഗമാണെന്നാണ് വിവരം. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ആലിയ ഭട്ട് നായികയാകും എന്ന റിപ്പോർട്ട് ഉണ്ട്.