/entertainment-new/news/2024/01/18/dhanush-along-with-rashmika-mandanna-and-nagarjuna-dns-movie-soon

ധനുഷിന് നായികയാകാന് രശ്മിക മന്ദാന; ബിഗ് ബജറ്റ് ചിത്രത്തില് പ്രധാന വേഷത്തില് നാഗാര്ജുന

ധനുഷിനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രം ഒരുക്കുന്നത്

dot image

കോളിവുഡിൽ ഇതാദ്യമായി ധനുഷും രശ്മിക മന്ദാനയും നാഗാര്ജനയും ഒന്നിക്കുന്ന ചിത്രമൊരുങ്ങുന്നു. ശേഖര് കമ്മുല നിര്മ്മിക്കുന്ന ചിത്രത്തിലാണ് മൂവരുടെയും സംഗമം. '#ഡിഎൻഎസ്' എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ പൂജ നടന്നു. അഭിനേതാക്കളായ ധനുഷിന്റേയും, നാഗാര്ജനയുടെയും നിർമ്മാതാവ് ശേഖറിന്റെയും പേരിന്റെ ചുരുക്കമാണ് ടൈറ്റില്. ധനുഷിനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ശേഖര് കമ്മൂല അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 'ഇ നഗരനിക്കി ഇമൈണ്ടി', 'സുരറൈ പോട്ര്' തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച നികേത് ഭൂമിയാണ് ഛായാഗ്രഹണം നിര്വഹിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്ത്തകരുടെയും വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. റൊമാന്റിക് സിനിമകളായ 'ഫിദ', 'ലവ് സ്റ്റോറി' എന്നീ ചിത്രങ്ങൾക്ക് ശേഷം ശേഖര് കമ്മൂല അടുത്ത ചിത്രമാണിത്.

'ഇത് ഫെമിനിസം അല്ല, ഒരുതരം ഗതികെട്ട അവസ്ഥയാണ്'; സൈബർ ബുള്ളിയിങ്ങിനെതിരെ മറീന മൈക്കിൾ

ധനുഷിനൊപ്പം ഇതാദ്യമായിട്ടാണ് രശ്മിക അഭിനയിക്കുന്നത്. വിജയ് ചിത്രം ‘വാരിസ്’, കാർത്തിക്കൊപ്പം ‘സുൽത്താൻ’ എന്നിവയാണ് രശ്മിക മുന്പ് അഭിനയിച്ച തമിഴ് സിനിമകൾ. 'ക്യാപ്റ്റൻ മില്ലർ', 'നാ സ്വാമി രംഗ' എന്നീ ചിത്രങ്ങളിലാണ് നാഗാര്ജുനയും ധനുഷും അവസാനമായി ഒന്നിച്ചത്. പൊങ്കല് റിലീസായെത്തിയ ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളെ ഹരം കൊള്ളിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഈ മാസം 25ന് റിലീസാകും. രശ്മികയുടേതായി അവസാനം റിലീസായ ചിത്രം 'അനിമൽ' ആണ്. ചിത്രത്തിലെ രശ്മികയുടെ കഥാപാത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 'റെയിൻബോ', 'ശാകുന്തളം', 'ദി ഗേൾ ഫ്രണ്ട്', 'പുഷ്പ 2' എന്നിവയാണ് രശ്മികയുടെ വരാനിരിക്കുന്ന പ്രൊജക്ടുകള്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us