
ഇസ്രായേൽ, പലസ്തീൻ സംഘർഷത്തിൽ പ്രതികരണമറിയിച്ച 'സ്ട്രേഞ്ചർ തിങ്ങ്സ്' താരം നോവ സ്നാപ്പിനെതിരെ ട്വിറ്ററിൽ പ്രതിഷേധം. സീരീസിന്റെ അഞ്ചാം സീസണിൽ നിന്ന് വിൽ ബയേഴ്സ് എന്ന താരം അവതരിപ്പിക്കുന്ന കഥാപാത്രത്തെ തുടക്കത്തിൽ തന്നെ കൊല്ലണമെന്നും പ്രതികരണങ്ങളുയരുന്നുണ്ട്. സ്ട്രേഞ്ചർ തിങ്ങ്സ് നിർമ്മാതാക്കൾ അഞ്ചാം സീസണിന്റെ ചിത്രീകരണം ആരംഭിച്ച് ഒരാഴ്ച്ച കഴിയും മുൻപേയാണ് നോവ വിവാദത്തിലാകുന്നത്.
'പലസ്തീനിലെ എന്റെ നിരവധി സുഹൃത്തുക്കളുമായി ഞാൻ സംസാരിച്ചു. അവരും ആഗ്രഹിക്കുന്നത് സമാധാനമാണ്. രണ്ട് ഭാഗത്തുള്ളവരും ദുരിതത്തിലാണ്. നിരവധി അമ്മമാരും കുട്ടികളും അനുഭവിക്കുന്ന വേദന കണ്ടു നിൽക്കാൻ കഴിയുന്നതല്ല. മനുഷ്യത്വം ഉണ്ടെങ്കിൽ രണ്ട് ഭാഗത്ത് നിന്നും ഇത് അവസാനിപ്പിക്കണം. നിരപരാധികളെ വധിക്കുന്നവരുടെ കൂടെ നിൽക്കാൻ എനിക്ക് കഴിയില്ല. നിങ്ങൾക്കുമങ്ങനെയാണ് എന്ന് എനിക്ക് തോന്നുന്നു. മനുഷ്യത്വത്തിനും സമാധാനത്തിനും വേണ്ടി നമുക്ക് ഒന്നിച്ചു നിൽക്കാം', എന്നായിരുന്നു നോവ ടിക് ടോക് വീഡിയോയിലൂടെ പറഞ്ഞത്.
നിർമ്മാതാക്കൾ നടനെ നീക്കം ചെയ്തില്ലെങ്കിൽ ഷോ ബഹിഷ്കരിക്കണമെന്ന് പലരും ആഹ്വാനം ചെയ്യുന്നുണ്ട്. പലസ്തീനിലെ ജനങ്ങളെ പരാമർശിച്ചതിൽ "പലസ്തീനിയൻ പശ്ചാത്തലം" എന്ന പദം ഉപയോഗിച്ചാണ് നടനെതിരെ പ്രതികരണമെത്തിയത്.
Noah Schnapp statement pic.twitter.com/JCX0EVTLcy
— Wesley (@movienumberfact) January 17, 2024
noah schnapp doesn’t want you to remember this video he posted in november 2023 pic.twitter.com/zaf0U9dDZz
— adumb thot (@AdumbThot) January 16, 2024
എന്നാൽ കഴിഞ്ഞ വർഷം ഹമാസിനെതിരെ താരം ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റും ഇതോടൊപ്പം സോഷ്യൽ മീഡിയ ഉപയോക്താക്കൾ റീഷെയർ ചെയ്തിട്ടുണ്ട്. നോവ മാപ്പ് പറയണമെന്നാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്.
വളരെയധികം ജനപ്രീതി നേടിയ നെറ്റ്ഫ്ലിക്സ് സീരീസാണ് സ്ട്രേഞ്ചർ തിങ്ങ്സ്. ജോ കീറി (സ്റ്റീവ്), നതാലിയ ഡയർ (നാൻസി), മായ ഹോക്ക് (റോബിൻ), ചാർലി ഹീറ്റൺ (ജോനാഥൻ) നോവ സ്നാപ്പ് (വിൽ ബൈയ്ഴ്സ്) എന്നിവരുൾപ്പെടെയുള്ള താരങ്ങളും ഇത്തവണയും എത്തും. സീരീസിന്റെ ചിത്രീകരണ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെത്തിയിരുന്നു. സ്ട്രേഞ്ചർ തിങ്ങ്സ് ഫ്രാഞ്ചൈസിയുടെ കഥ പോകുന്നത് നോവ അവതരിപ്പിക്കുന്ന കഥപാത്രത്തിലൂടെയാണ്. നിർണായക വേഷമായ വില്ലിന്റെ ജീവൻ മരണ പോരാട്ടമാണ് വരാനിരിക്കുന്ന സീസൺ.