രക്തം കൊണ്ടും തങ്കം കൊണ്ടും എഴുതിയ ചരിത്രം; 'തങ്കലാൻ' ഏപ്രിലിലെത്തും

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്ണാടകത്തിലെ കോലാര് ഗോള്ഡ് ഫീല്ഡ്സ് ആണ് പശ്ചാത്തലം

dot image

ചിയാൻ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് 'തങ്കലാൻ' സിനിമയ്ക്ക് വേണ്ടിയാണ്. വിക്രമിന്റെ വേറിട്ട വേഷവും ഭാവവും ഒപ്പം പാ രഞ്ജിത്ത് എന്ന സംവിധായകനും പ്രേക്ഷകന് നൽകുന്ന പ്രതീക്ഷ വലുതാണ്. റിപ്പബ്ലിക് ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ സിനിമ ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല് രാജയാണ് തങ്കലാന് നിര്മ്മിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിര്മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്ണാടകത്തിലെ കോലാര് ഗോള്ഡ് ഫീല്ഡ്സ് ആണ് പശ്ചാത്തലം.

'സമയത്തേക്കാൾ ശക്തമായ വിധി'; രണ്ടു ഗെറ്റപ്പുകളിൽ നടിപ്പിൻ നായകൻ, ആവേശം തീർത്ത് 'കങ്കുവ' പോസ്റ്റർ

മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തങ്കലാനിലേത് എന്നാണ് പാർവതി നേരത്തെ പറഞ്ഞത്. പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image