'സമയത്തേക്കാൾ ശക്തമായ വിധി'; രണ്ടു ഗെറ്റപ്പുകളിൽ നടിപ്പിൻ നായകൻ, ആവേശം തീർത്ത് 'കങ്കുവ' പോസ്റ്റർ

രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യയെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്

dot image

സമീപകാല കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് 'കങ്കുവ'യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില് എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്ററും അതെ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യയെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കുമിത് എന്നാണ് സൂചന. ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റർ വെെറലായി കഴിഞ്ഞു.

പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ.

'അയാളൊരു നടികന്': മോദിക്കെതിരെ വോട്ട് ചെയ്യാന് പറയാതെ പറഞ്ഞ 'മക്കള് സെല്വന്'

ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

dot image
To advertise here,contact us
dot image