തോക്കുയർത്തി 'വേട്ടയ്യന്'; തലൈവരുടെ സ്വാഗ് ലുക്കുമായി പുതിയ പോസ്റ്റർ

പൊങ്കൽ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര് റിലീസ്

dot image

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. രജനികാന്ത് ഒരു തോക്കുയർത്തി നിൽക്കുന്നതാണ് പൊങ്കൽ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിൽ കാണാൻ കഴിയുന്നത്. 'വേട്ടയ്യൻ ടീമിന്റെ പൊങ്കൽ ആശംസകൾ. ഈ ഉത്സവദിനം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ വർണാഭമായ നിമിഷങ്ങൾ ചേർക്കട്ടെ,' എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്.

അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണാ ദഗുബട്ടി, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്. രജനികാന്തിനൊപ്പം നിൽക്കുന്ന ഫഹദ് ഫാസിലിന്റെ ലൊക്കേഷൻ ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആവേശം തീർക്കുന്നത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം.

കളർഫുൾ ലുക്കിൽ പ്രഭാസ്... ബട്ട് പടം ഹൊററാ; രാജാസാബ് ഒരുങ്ങുന്നു

ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ്ആർ കതിർ ആണ് ഛായാഗ്രഹണം. ഫിലോമിൻ രാജ് ചിത്രസംയോജനവും അൻപറിവ് ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു. കലാസംവിധാനം- ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്- ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ, വീര കപൂർ, ദിനേശ് മനോഹരൻ, ലിജി പ്രേമൻ, സെൽവം, സ്റ്റിൽസ്- മുരുകൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

dot image
To advertise here,contact us
dot image