
പ്രതീക്ഷയോടെ കാത്തിരിന്ന തമിഴ് പിരിയഡ് ആക്ഷൻ ഡ്രാമ 'ക്യാപ്റ്റൻ മില്ലർ' പൊങ്കൽ റിലീസായി ബിഗ് സ്ക്രീനിൽ എത്തിക്കഴിഞ്ഞു. അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് രാജ്യത്തുടനീളം ലഭിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ നിന്ന് ഒരു ധനുഷ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണ് മില്ലറിന്റേത്.
കേരള ബോക്സ് ഓഫീസിൽ ആവറേജ് ഓപ്പണിങ്ങുമായി തുടങ്ങിയ 'മില്ലർ' 65 ലക്ഷം രൂപ കളക്ഷൻ നേടി. പോസിറ്റീവ് വേഡ് ഓഫ് മൗത്തിൽ മുപ്പത് ശതമാനം അധിക കളക്ഷൻ നേടിയാണ് രണ്ടാം ദിവസം ചിത്രം പ്രദർശനം പൂർത്തിയാക്കിയത്. 88 ലക്ഷം രൂപ രണ്ടാം ദിവസം ചിത്രം നേടി. 1.53കോടി രൂപയാണ് രണ്ട് ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള മില്ലറിന്റെ കളക്ഷൻ. ഒരുകോടി രൂപ നേടിയാകും മൂന്നാം ദിവസമായ ഇന്ന് ചിത്രം പ്രദർശനം അവസാനിപ്പിക്കുക എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
മലയാളിയെ ചുവടുവെപ്പിച്ച ഹിറ്റുകളുടെ സംഗീത സംവിധായകൻധനുഷിന്റെ 'പവർഫുൾ' പെർഫോമൻസിനൊപ്പം തെലുങ്ക് സൂപ്പർസ്റ്റാർ ശിവരാജ് കുമാറും തകർത്താടുകയാണ് ചിത്രത്തിൽ. പ്രിയങ്ക അരുൾ മോഹനാണ് നായിക. ജിവി പ്രകാശാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
കളർഫുൾ ലുക്കിൽ പ്രഭാസ്... ബട്ട് പടം ഹൊററാ; രാജാസാബ് ഒരുങ്ങുന്നുഅതേസമയം ക്യാപ്റ്റൻ മില്ലർ ആക്ഷൻ സിനിമാ പ്രേമികൾക്കിടയിൽ സ്വീകാര്യത നേടുമ്പോഴും നിഷ്പക്ഷരായ പ്രേക്ഷകർ ചിത്രത്തെ വിമർശിക്കുന്നുണ്ട്. സിനിമയിലെ ആക്ഷൻ സീക്വൻസുകൾ കഠിനമാണെന്നാണ് വിമർശം.