ധനുഷിന്റെ തീ പാറിയ പെർഫോമൻസ്; ക്യാപ്റ്റൻ മില്ലറിന് നിരവധി ഹൗസ്ഫുൾ ഷോകള്, ആദ്യ ദിന കളക്ഷൻ ഇങ്ങനെ

കേരളത്തിലും ചിത്രം സ്വീകരിക്കപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ

dot image

തിയേറ്ററുകളിൽ തീ പാറിക്കുകയാണ് അരുൺ മാതേശ്വരൻ എഴുതി സംവിധാനം ചെയ്ത 'ക്യാപ്റ്റൻ മില്ലർ'. ധനുഷ് എന്ന പെർഫോമറെ വാനോളമെത്തിച്ച ചിത്രമെന്നാണ് ക്യാപ്റ്റൻ മില്ലറെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം. സിനിമയുടെ മേക്കിങ്ങ് മുതൽ, സംഗീതവും സംഘട്ടനും എഡിറ്റിങ്ങുമടക്കം കാണികളെ ത്രില്ലടിപ്പിച്ചു എന്നാണ് പ്രതികരണം. ധനുഷിന്റെ തോളോട് തോൾ നിന്നുകൊണ്ട് ശിവരാജ് കുമാറും തിയേറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലും ചിത്രം സ്വീകരിക്കപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഇന്നലെ റിലീസിനെത്തിയ ക്യാപ്റ്റൻ മില്ലർ ആഗോളതലത്തിൽ 15 കോടി കളക്ട് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയും പറയുന്നു. 80ശതമാനം ഒക്കുപ്പെൻസിയാണ് ആദ്യ ദിനം തന്നെയുണ്ടായത്. തമിഴ്നാട്ടിൽ ആറ് മുതൽ ആറര കോടി വരെ നേടിയതായും റിപ്പോർട്ടുണ്ട്. കേരളത്തിൽ നിന്ന് 70 ലക്ഷമാണ് ചിത്രം നേടിയിരിക്കുന്നത്.

വിദേശത്ത് മാത്രം 900 സ്ക്രീനുകളിലാണ് ക്യാപ്റ്റൻ മില്ലർ പ്രദർശിപ്പിക്കുന്നത്. തമിഴിൽ ധനുഷ് പവർസ്റ്റാറായപ്പോൾ തെലുങ്ക് പ്രേക്ഷകർക്കിടയിൽ തകർത്തത് ശിവരാജ് കുമാർ എന്ന ആരാധകരുടെ ശിവണ്ണയാണ്. വരും ദിവസങ്ങളിൽ ക്യാപ്റ്റൻ മില്ലറിന് ബോക്സ് ഓഫീസിൽ ഇടം നേടാൻ സാധിക്കും എന്ന് സൂചിപ്പിക്കുന്നതാണ് പ്രേക്ഷക പ്രതികരണം. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. സംഗീതസംവിധാനം ജിവി പ്രകാശാണ്.

dot image
To advertise here,contact us
dot image