/entertainment-new/news/2024/01/12/gautham-menon-joined-in-suresh-gopi-movie-varaham

സുരേഷ് ഗോപിയുടെ 'വരാഹ'ത്തിൽ ഗൗതം മേനോനും; എത്തുന്നത് പൊലീസ് ഉദ്യോഗസ്ഥനായി

ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്

dot image

സുരേഷ് ഗോപി നായകനാകുന്ന വരാഹം എന്ന സിനിമയിൽ നടനും സംവിധയകനുമായ ഗൗതം മേനോൻ ജോയിൻ ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ ഗൗതം വാസുദേവ മേനോൻ അഭിനയിക്കുന്നത്. ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. ഈ ചിത്രത്തിൽ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും സുരേഷ് ഗോപിയും ചേർന്നുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.

സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ഴോണറിലാണ് കഥ പറയുന്നത്. ചിത്രത്തിൽ സുരേഷ് ഗോപി തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നവ്യാനായർ, മാമാങ്കം എന്ന സിനിമയിലൂടെ ശ്രദ്ധേയ പ്രാചി ടെഹ്ലാൻ എന്നിവരാണ് സിനിമയിലെ നായികമാർ. ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നേരായിരുന്നു... ഇപ്പോൾ ഓസ്ലറാണ് താരം; ആദ്യ ദിനത്തിൽ 150 + എക്സ്ട്രാ ഷോകളുമായി ജയറാം ചിത്രം

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകളില് വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേർന്നാണ് വരാഹത്തിന്റെ നിര്മ്മാണം. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ഛായാഗ്രാഹകന്. എഡിറ്റിംഗ് മൺസൂർ മുത്തുട്ടി, കലാസംവിധാനം സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്, മേക്കപ്പ് റോണെക്സ് സേവ്യർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us