
നടൻ അജു വർഗീസിന്റെ ജന്മാജദിനത്തോടനുബന്ധിച്ച് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്ത് 'വർഷങ്ങൾക്കു ശേഷം' ടീം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അജു വർഗ്ഗീസ് അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസൻ തിരക്കഥയൊരുക്കി സംവിധാനം നിർവഹിക്കുന്ന സിനിമയിലെ നായകന്മാരായ ധ്യാൻ ശ്രീനിവാസൻ്റെയും പ്രണവിൻ്റെയും ജന്മദിനത്തിനും അവരുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു.
സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള അജുവാണ് പോസ്റ്ററിലുള്ളത്. പ്രണവ് മോഹൻലാൽ നായകനായ 'ഹൃദയം' നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് വർഷങ്ങൾക്കു ശേഷത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏപ്രിലിൽ വിഷു റിലീസായാണ് ചിത്രം എത്തുക.
'കങ്കുവയിലെ എന്റെ അവസാനത്തെ ഷോട്ടും പൂർത്തിയായി, പോസിറ്റീവ് വൈബ്സ് ഒൺലി'; സൂര്യകല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ യുവ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച 'ലൗ ആക്ഷൻ ഡ്രാമ'യ്ക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുകയാണ് ചിത്രത്തിലൂടെ.
ഛായാഗ്രഹണം - വിശ്വജിത്ത്, സംഗീതസംവിധാനം - അമൃത് രാംനാഥ്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ മാസം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.