'ഇങ്ങനെ ആരാധന കാട്ടരുത്'; യഷ് ആരാധകരുടെ മരണം, കുടുംബത്തെ കാണാൻ വീട്ടിലെത്തി താരം

ഇതുപോലുള്ള ദാരുണസംഭവങ്ങൾ ഈ ജന്മദിനത്തിൽ എന്നെ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്

dot image

നടന്റെ യഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലക്സ് കെട്ടുന്നതിനിടയിൽ അപകടത്തിൽപെട്ട് മരിച്ച ആരാധകരുടെ വീട്ടിലെത്തി താരം. അനുശോചനമറിയിച്ച യഷ് തന്നോട് സ്നേഹം പ്രകടിപ്പിക്കേണ്ട രീതി ഇതായിരുന്നില്ല എന്നും പറഞ്ഞു. നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങൾ എന്നെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ ഈ ജന്മദിനത്തിൽ എന്നെ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്, യഷ് പറഞ്ഞു.

'ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല. ദയവായി നിങ്ങളുടെ സ്നേഹം ഈ തരത്തിൽ കാണിക്കരുത്. വലിയ ബാനറുകൾ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെൽഫികൾ എടുക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. എന്റെ എല്ലാ പ്രേക്ഷകർക്കും ആരാധകർക്കും വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ജീവിതത്തിൽ നിങ്ങൾ ഉയരങ്ങളിലെത്താൻ ശ്രമിക്കുക', നടൻ വ്യക്തമാക്കി.

500 കോടിയിലേക്ക് ഇനിയെത്ര ദൂരം; 'സലാർ' ഇതുവരെ നേടിയത്

'നിങ്ങൾ എന്റെ ഒരു യഥാർത്ഥ ആരാധകനാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുക, സന്തോഷവും വിജയവും നേടുക. നിങ്ങളുടെ കുടുംബങ്ങൾക്ക് എല്ലാം നിങ്ങളാണ്, അവർക്ക് അഭിമാനികരമാകുന്ന പ്രവർത്തികൾ ചെയ്യുക', യഷ് കൂട്ടിച്ചേർത്തു.

'ലാലേട്ടൻ ഫസ്റ്റ്'; മുത്തയ്യ മുരളീധരന്റെ ഫേവറൈറ്റ് സ്റ്റാർ ലിസ്റ്റ് ഇങ്ങനെ

ഞായറാഴ്ച്ച രാത്രി 11മണിക്കായിരുന്നു യഷ് ആരാധകരുടെ അപകട മരണം. 25 അടിയുള്ള യഷിന്റെ കട്ടൗട്ട് കെട്ടുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷേക്കേറ്റ് വീഴുകയായിരുന്നു. മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

dot image
To advertise here,contact us
dot image