രജനികാന്തിന്റെ അടുത്ത ചിത്രം മാരി സെൽവരാജിനൊപ്പം; 'തലൈവർ 172' ഒരു സോഷ്യൽ ഡ്രാമ

ജയലറിന് ശേഷം രജനികാന്ത് നെൽസൺ ദിലീപ്കുമാറിനൊപ്പം ഒരു സിനിമ ചെയ്യുന്നതായും അഭ്യൂഹങ്ങളുണ്ട്

dot image

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യനി'ൽ അഭിനയിക്കുകയാണ് തലൈവർ രജനികാന്ത് ഇപ്പോൾ. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാൽ ഉടൻ ലോകേഷ് കനകരാജിനൊപ്പമുള്ള തലൈവർ 171ലായിരിക്കും താരം ജോയിൻ ചെയ്യുക. ഇരുസിനിമകൾക്കും ശേഷം തലൈവരുടെ അടുത്ത ചിത്രം മാരി സെൽവരാജിനൊപ്പമായിരിക്കും എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

മാരി സെൽവരാജ് രജനികാന്തിനോട് ഒരു കഥ പറഞ്ഞതായും വൺലൈൻ ഇഷ്ടപ്പെട്ട താരം സമ്മതം മൂളിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. രജനികാന്തിന്റെ 172-ാമത്തെ ചിത്രമായിരിക്കുമിത്. സോഷ്യൽ ഡ്രാമ വിഭാഗത്തിലുളള സിനിമയായിരിക്കുമിത് എന്നും സൂചനകളുണ്ട്. ജയലറിന് ശേഷം രജനികാന്ത് നെൽസൺ ദിലീപ്കുമാറിനൊപ്പം ഒരു സിനിമ ചെയ്യുന്നതായും അഭ്യൂഹങ്ങളുണ്ട്.

'ഗോട്ട്' ഇനി ശ്രീലങ്കയിലേക്ക്... അവിടുന്ന് രാജസ്ഥാൻ, ഇസ്താംബൂൾ; 'എ വെങ്കട് പ്രഭു ഹീറോ' ഒരുങ്ങുന്നു

അതേസമയം വേട്ടയ്യന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാകും രജനികാന്ത് എത്തുക. താരത്തിനൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണാ ദഗുബട്ടി, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

എസ്ആർ കതിർ ആണ് ഛായാഗ്രഹണം. ഫിലോമിൻ രാജ് ചിത്രസംയോജനവും അൻപറിവ് ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു. കലാസംവിധാനം- ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്- ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ, വീര കപൂർ, ദിനേശ് മനോഹരൻ, ലിജി പ്രേമൻ, സെൽവം, സ്റ്റിൽസ്- മുരുകൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

dot image
To advertise here,contact us
dot image