രാം ചരണ് ചിത്രത്തിന് എ ആര് റഹ്മാന് സംഗീതം പകരുന്നു; പ്രഖ്യാപനം പിറന്നാള് ദിനത്തില്

തന്റെ ആദ്യ ചിത്രമായ 'ഉപ്പേന'യിലൂടെ ദേശീയ അവാര്ഡ് കരസ്ഥമാക്കിയ സംവിധായകനാണ് ബുച്ചി ബാബു സന.

dot image

രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയില്. ഈ സെന്സേഷണല് കോമ്പിനേഷനില് എത്തുന്ന ചിത്രത്തിന് ഓസ്കാര് അവാര്ഡ് ജേതാവ് എ ആര് റഹ്മാനാണ് സംഗീതം പകരുന്നത്. റഹ്മാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവര്ത്തകര് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യന് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരില് ഒരാളാണ് എ ആര് റഹ്മാന്. രാജ്യത്തുടനീളമുള്ള സംഗീത പ്രേമികള്ക്കിടയില് അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ട്.

പ്രമുഖ പ്രൊഡക്ഷന് ഹൗസായ മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെയും സുകുമാര് റൈറ്റിംഗ്സിന്റെയും ബാനറുകളില് വെങ്കട സതീഷ് കിളാരുവാണ് നിര്മ്മിക്കുന്നത്. തിരക്കഥ തയ്യാറാക്കിയത് ബുച്ചി ബാബു തന്നെയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്ത്തകരുടെയും വിവരങ്ങള് വരും ദിവസങ്ങളിലായ് നിര്മ്മാതാക്കള് അറിയിക്കും.

തന്റെ ആദ്യ ചിത്രമായ 'ഉപ്പേന'യിലൂടെ ദേശീയ അവാര്ഡ് കരസ്ഥമാക്കിയ സംവിധായകനാണ് ബുച്ചി ബാബു സന. 'ഉപ്പേന' ഒരു മ്യൂസിക്കല് ഹിറ്റായിരുന്നു. ബുച്ചി ബാബുവിന്റെ രണ്ടാമത്തെ ചിത്രവും മ്യൂസിക്കല് ചാര്ട്ട്ബസ്റ്റര് ആകുമെന്ന് പ്രതീക്ഷിക്കാം. പിആര്ഒ: ശബരി.

dot image
To advertise here,contact us
dot image