ക്യാപ്റ്റന് അന്തിമോപചാരം അർപ്പിക്കാൻ സുര്യയെത്തി; സ്മാരകത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ

വിജയകാന്തിന്റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നതിനാൽ പൊതുദര്ശനത്തില് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല

dot image

ചെന്നൈ: തമിഴകത്തെ ഒന്നടങ്കം വേദനിപ്പിച്ച വാർത്തയായിരുന്നു നടൻ വിജയകാന്തിന്റെ വിയോഗം. സിനിമ-രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധിപ്പേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന് അന്തിമോപചാരമർപ്പിക്കാൻ നടൻ സൂര്യ അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തിയ വീഡിയോ ശ്രദ്ധ നേടുകയാണ്.

വിജയകാന്തിന്റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നതിനാൽ പൊതുദര്ശനത്തില് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. വിജയകാന്തിന്റെ സ്മാരകത്തിലെത്തിയ സൂര്യ ഏറെ വൈകാരിമായിരിക്കുന്നതും പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാം. സഹോദരനും നടനുമായ കാർത്തിക്കൊപ്പമാണ് സൂര്യ വിജയകാന്തിന്റെ സ്മാരകത്തിലെത്തിയത്. നടൻ വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സന്ദർശിച്ചു. നടന്റെ കരിയറിലെ ആദ്യകാല സിനിമയായ പെരിയണ്ണയിൽ ശ്രദ്ധേയമായ വേഷത്തിൽ വിജയകാന്ത് എത്തിയിരുന്നു.

ഇത് 'മോഹൻലാൽവുഡ്'; 80 കോടിയിലേക്ക് കുതിച്ച് നേര്

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് കഴിഞ്ഞ വർഷം ഡിസംബർ 28ന് രാവിലെയാണ് അന്തരിച്ചത്. കൊവിഡ് ബാധയെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിസംബർ 29 ന് ഔദ്യോഗിക ബഹുമതികളോടെ ഡിഎംഡികെ ആസ്ഥാനത്തായിരുന്നു സംസ്കാരം.

dot image
To advertise here,contact us
dot image