'അടുത്ത ചിത്രം മോഹൻലാലിനൊപ്പം'; പുതിയ പ്രൊജക്ടിനെ കുറിച്ച് സത്യൻ അന്തിക്കാട്

'ഒരു സാധാരണക്കാരന്റെ കഥയാണ് മോഹൻലാലിലൂടെ പറയാൻ പോകുന്നത്'

'അടുത്ത ചിത്രം മോഹൻലാലിനൊപ്പം'; പുതിയ പ്രൊജക്ടിനെ കുറിച്ച് സത്യൻ അന്തിക്കാട്
dot image

അടുത്ത ചിത്രം മോഹൻലാലിനൊപ്പമെന്ന് ഉറപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സ്ക്രിപ്റ്റ് വർക്കുകൾ തുടക്ക ഘട്ടത്തിലാണ്. പൂർത്തിയാകാൻ നാല്-അഞ്ച് മാസം കൂടി എടുക്കും. ഒരു സാധാരണക്കാരന്റെ കഥയാണ് മോഹൻലാലിലൂടെ പറയാൻ പോകുന്നതെന്നും സംവിധായകൻ ഒരഭിമുഖത്തിൽ വ്യക്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുക.

"മോഹൻലാൽ ഒരു സാധാരണക്കാരനായി അഭിനയിക്കുന്നത് ആളുകൾ ഇഷ്ടപ്പെടുന്നുവെന്ന് തെളിയിക്കുന്നതാണ് 'നേരി'ന്റെ വിജയം. ഞങ്ങളൊന്നിച്ചുള്ള മറ്റ് സിനിമകളുടേത് പോലെയൊരു കഥയായിരിക്കും. പക്ഷേ ഒരു പുതിയ ട്രീറ്റ്മെന്റുണ്ടായിരിക്കും," സംവിധായകൻ കൂട്ടിച്ചേർത്തു. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ വഴിയേ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് തുടക്കം കുറിച്ച സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ടെന്ന വാർത്തകൾ നേരത്തെ എത്തിയിരുന്നു.

dot image
To advertise here,contact us
dot image