
'ആര്ആര്ആര്' എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി സിനിമയൊരുക്കുകയാണ് എസ് എസ് രാജമൗലി. 'എസ്എസ്എംബി 29' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ബജറ്റ് ആയിരം കോടിയാണെന്നാണ് വിവരം. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബജറ്റ് ആണിത്.
കാത്തിരിപ്പുകൾക്ക് അവസാനം; ആകാംക്ഷയും ചോദ്യങ്ങളും ബാക്കി നിർത്തി 'ഏഴു കടൽ ഏഴു മലൈ' ഗ്ലിംപ്സ് വീഡിയോരാജമൗലി ചിത്രങ്ങൾ വലിയ ബജറ്റിൽ ഒരുങ്ങുന്നതും വമ്പൻ ലാഭം കൊയ്യുന്നതും പതിവ് കാഴ്ചയാണ്. ഇതേ വിശ്വാസമാണ് പുതിയ ചിത്രത്തിന് ഇത്രയും വലിയ തുക ചെലവാക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നതും. കെ എൽ നാരായണയാണ് എസ്എസ്എംബി 29ന്റെ നിർമ്മാണം.
'രജനികാന്ത് വലിയ സ്റ്റാറാണ്, ജയിലറിൽ പ്രായം അത്രയും കാണിക്കരുതെന്ന് പലരും പറഞ്ഞു'; നെൽസൺ ദിലീപ്കുമാർമഹേഷ് ബാബുവിൻ്റെ പുതിയ ചിത്രം 'ഗുണ്ടൂർ കാരം' ജനുവരി 12ന് തിയേറ്ററുകളിൽ എത്തുകയാണ്. ശേഷമാകും രാജമൗലി താരത്തെ തിരക്കഥ പറഞ്ഞ് കേൾപ്പിക്കുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് എസ്എസ്എംബി 29ന് തിരക്കഥ ഒരുക്കുന്നത്. ജനുവരി അവസാനത്തോടെ എഴുത്ത് പൂർത്തിയാകും. പിന്നാലെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും.
13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടി കർഷകർക്ക് ജയറാമിന്റെ സഹായംഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും എസ്എസ്എംബി 29ന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രണ്ടാം ഭാഗത്തിന് സാധ്യത നിലനിർത്തി 'ഓപ്പൺ എൻഡിങ്' ആകും ചിത്രത്തിനെന്നും അദ്ദേഹം അറിയിച്ചു. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ആലിയ ഭട്ട് നായികയാകും എന്ന റിപ്പോർട്ട് ഉണ്ട്.