GOAT, 'എ വെങ്കട് പ്രഭു ഹീറോ'; വിജയ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററെത്തി

'ലിയോ'യ്ക്ക് ശേഷമുള്ള വിജയ് ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'

GOAT, 'എ വെങ്കട് പ്രഭു ഹീറോ'; വിജയ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററെത്തി
dot image

വിജയ്-വെങ്കട് പ്രഭു ടീം ഒന്നിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രണ്ട് പ്രായത്തിലുള്ള വിജയ്യെ പോസ്റ്ററിൽ കാണാം. ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലെത്തുമെന്നാണ് സൂചന. ഡിസംബർ 31നായിരുന്നു സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.

'ലിയോ'യ്ക്ക് ശേഷമുള്ള വിജയ് ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതായിരിക്കും സിനിമയെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നു. പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, യോഗി ബാബു, വി ടി വി ഗണേഷ് തുടങ്ങിയവർക്കൊപ്പം മലയാളി താരം ജയറാമും സിനിമയുടെ ഭാഗമാകുന്നുണ്ട്. നേരത്തെ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം 'തുപ്പാക്കി'യിലും ജയറാം അഭിനയിച്ചിരുന്നു.

2012 ൽ പുറത്തിറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രം ലൂപ്പറിന്റെ റീമേക്കാണ് ചിത്രം എന്നും റിപ്പോർട്ട് ഉണ്ട്. യുവൻ ശങ്കർ രാജ സിനിമയ്ക്ക് സംഗീതമൊരുക്കും. സിദ്ധാർത്ഥ നുനിയാണ് ഛായാഗ്രാഹകൻ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം നിർവ്വഹിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us