
മാമന്നന്റെ ഗംഭീര വിജയത്തിനിപ്പുറം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98 മത് ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളാകുന്നത്. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞു.
ശ്രദ്ധേയമായി കൊച്ചി സിറ്റി ട്രാഫിക് പൊലീസിന്റെ 'ശുഭയാത്ര'; ആശംസയറിയിച്ച് മോഹൻലാൽറോഡ് മൂവിയാണ് അണിയറയിലെന്ന സൂചന നൽകുന്നതാണ് പുറത്തുവന്ന അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ഞയും കറുപ്പും നിറങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്ററിൽ ഒരു ഹൈവേയുടെ ചിത്രം കാണാം. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.
GOAT, 'എ വെങ്കട് പ്രഭു ഹീറോ'; വിജയ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററെത്തിSuper Good Films presents its 98th movie starring Fahad Faasil and Vadivelu #rbchoudary #supergoodfilms #fahadfaasil #vadivelu #sudheeshsankar #98 pic.twitter.com/F9tIcHsiET
— Super Good Films (@SuperGoodFilms_) January 1, 2024
പരിയേറും പെരുമാൾ, കര്ണൻ എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് ഒരുക്കിയ മാമന്നൻ 2023ലെ വിജയ ചിത്രങ്ങളിൽ ഒന്നാണ്. ജാതീയതയ്ക്കെതിരെയുള്ളതായിരുന്നു സിനിമയുടെ പ്രമേയം. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വടിവേലു മാമന്നനിൽ അഭിനയിച്ചത്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ നടൻ തമിഴിൽ വീണ്ടും സജീവമാവുകയാണെന്നാണ് വിവരം. വടിവേലു അവതരിപ്പിച്ച മാമന്നന്റെ മകനായി ഉദയനിധി സ്റ്റാലിൻ ചിത്രത്തില് ഉണ്ടായിരുന്നു. രത്നവേലു എന്ന പ്രതിനായക കഥാപാത്രമായാണ് ഫഹദ് എത്തിയത്.