വരവറിയിച്ച് 'സലാർ'; ആദ്യ ദിനം വമ്പൻ കളക്ഷനുമായി പ്രഭാസിന്റെ സീസ് ഫയർ

178.7 കോടിയാണ് സലാർ ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്

വരവറിയിച്ച് 'സലാർ'; ആദ്യ ദിനം വമ്പൻ കളക്ഷനുമായി പ്രഭാസിന്റെ സീസ് ഫയർ
dot image

പ്രശാന്ത് നീൽ ചിത്രം സലാറിന്റെ ആദ്യ ദിന കളക്ഷൻ പുറത്ത് വിട്ട് നിർമ്മാതാക്കൾ. റിബൽ സ്റ്റാറിന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയെന്നാണ് ആരാധക പക്ഷം. ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങായി മാറിയിരിക്കുകയാണ് സലാർ. ആദ്യ ദിവസം 178.7 കോടിയാണ് സലാർ ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. അതായത് റെക്കോർഡ് ബ്രേക്കിങ് സിനിമ എന്ന പേര് കൂടി ഇനി സലാറിന് സ്വന്തം.

ആക്ഷനും ഡ്രാമയും ഒരുപോലെ ചേർന്ന ഒരു പാക്ഡ് ചിത്രമാണ് സലാർ. കെജിഎഫിന് ശേഷം പ്രശാന്ത് നീൽ എന്താണ് സമ്മാനിക്കാൻ പോകുന്നത് എന്ന് കാത്തിരുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നതാണ് സലാർ എന്നാണ് നിരൂപണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ പ്രതീക്ഷിച്ച ഹൈപ്പിനൊത്ത് സിനിമയ്ക്കുയരാൻ സാധിച്ചില്ല എന്ന പരാതിയും പ്രകടിപ്പിക്കുന്നുണ്ട്.

ഇന്ദ്രൻസ്- ധ്യാൻ ശ്രീനിവാസൻ-ദുർഗ കൃഷ്ണ ചിത്രം 'ഉടൽ' ഒടിടിയിലേക്ക്

പ്രഭാസും പൃഥ്വിരാജും അരങ്ങ് തകർത്ത ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക വേഷത്തിലെത്തിയിരിക്കുന്നത്. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസിൻ്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

dot image
To advertise here,contact us
dot image